Mohammed Shami ക്ക് പകരം ടീമിലെത്തുന്നു ഈ ബൗളർ, ഇനി Jasprit Bumrah യുടെ ബൗളിംഗ് പങ്കാളി ഇയാളാകും!

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ഈ പരമ്പരയിൽ ബൗളർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.  ഷമിക്ക് പകരം ഈ ബൗളറെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇദ്ദേഹം ജസ്പ്രീത് ബുംറയുടെ പുതിയ പങ്കാളിയാകും. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2022, 11:21 PM IST
  • രാഹുൽ പുതിയ ക്യാപ്റ്റൻ
  • ഷമിക്ക് വിശ്രമം
  • ബുംറ വൈസ് ക്യാപ്റ്റനായി
Mohammed Shami ക്ക് പകരം ടീമിലെത്തുന്നു ഈ ബൗളർ, ഇനി Jasprit Bumrah യുടെ ബൗളിംഗ് പങ്കാളി ഇയാളാകും!

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം രോഹിത് ശർമ്മയ്ക്ക് ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം കെഎൽ രാഹുലിനെ നായകനാക്കി. അതുപോലെ ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റൻ ആക്കി. 

കൂടാതെ മുഹമ്മദ് ഷമിക്ക് പകരം ഒരു കിടിലം ബൗളർ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഈ ബൗളർ സ്വന്തം നിലയിൽ മത്സരങ്ങൾ മാറ്റിമറിക്കുന്നതിന്  പ്രശസ്തനാണ്. ഈ താരമാണ് ബുംറയുടെ പുതിയ പങ്കാളി. അറിയാം ഈ കളിക്കാരനെ കുറിച്ച്... 

Also Read: Cricketers Retired in 2021 | എ ബി ഡിവില്ലിയേഴ്സ് മുതൽ ഹർഭജൻ വരെ, 2021ൽ ക്രിക്കറ്റിനോട് വിട പറഞ്ഞ താരങ്ങൾ

ഈ കളിക്കാരനെ ഉൾപ്പെടുത്തിയിട്ടുണ്ട് (This player has been included)

ടീം ഇന്ത്യയുടെ സ്റ്റാർ ബൗളർ മുഹമ്മദ് ഷമി (Mohammed Shami) തന്റെ കിടിലം ബൗളിങ്ങിലൂടെ പ്രശസ്തനാണ്. പക്ഷേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുയകയാണ്. പകരം മാരക ബൗളർ ദീപക് ചാഹറിനെ (Deepak Chahar) ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ പിച്ചുകൾ എപ്പോഴും ഫാസ്റ്റ് ബൗളർമാരെ പിന്തുണയ്ക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ചാഹറിന് അവിടെ തിളങ്ങാനാകും. ഏതൊരു ബാറ്റ്സ്മാനെയും പുറത്താക്കാൻ കഴിയുന്ന എല്ലാത്തരം അസ്ത്രങ്ങളും അദ്ദേഹത്തിന്റെ ആവനാഴിയിലുണ്ട്. സ്ലോ ഡെലിവറികളിൽ വിക്കറ്റ് വീഴ്ത്തുന്ന അദ്ദേഹത്തിന്റെ കലയെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. 

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് (Chennai Super Kings) വേണ്ടിയാണ് ദീപക് ചാഹർ കളിക്കുന്നത്. ഐപിഎൽ (IPL) 2021ൽ 15 മത്സരങ്ങളിൽ നിന്നായി 14 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിരുന്നു.  വിക്കറ്റ് എപ്പോഴാണോ ടീമിന് ആവശ്യമെന്ന് വരുന്നത് അപ്പോൾ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ചാഹറിന്റെ ഉപയോഗിക്കുമായിരുന്നു. ഐപിഎല്ലിൽ 69 മത്സരങ്ങളിൽ നിന്ന് 59 വിക്കറ്റുകളാണ് ചാഹർ നേടിയത്. അദ്ദേഹത്തിന്റെ ഷാർപ്പ്  ബൗളിംഗിനെ നേരിടുന്നത് ബാറ്റ്സ്മാൻമാർക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 

Also Read: IPL 2022 Mega Auction: ഈ കളിക്കാരെ വാങ്ങുവാൻ ആളില്ലാതാകുമോ?

ഹാട്രിക് നേടുന്ന ആദ്യ ബൗളർ (first bowler to take a hat-trick)

തന്റെ പ്രകടനം കൊണ്ട് ബൗളിംഗിന് പേരുകേട്ട ആളാണ് ദീപക് ചാഹർ.   ഡെത്ത് ഓവറുകളിൽ കിടിലൻ ബൗളിങ്ങിലൂടെയാണ് അദ്ദേഹം വിക്കറ്റുകൾ വീഴ്ത്തുന്നത്. ചാഹറിന് ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും കഴിയും.  5 ഏകദിനങ്ങളിൽ നിന്ന് 6 വിക്കറ്റ് വീഴ്ത്തിയ ചഹർ ശ്രീലങ്കയ്‌ക്കെതിരെ 87 റൺസും നേടിയിരുന്നു.  

ടി20 ക്രിക്കറ്റിൽ ഇന്ത്യയിൽ നിന്ന് ഹാട്രിക് നേടുന്ന ആദ്യ ബൗളറാണ് അദ്ദേഹം. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 6 വിക്കറ്റ് വീഴ്ത്തി ചാഹർ തന്റെ മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ പ്രകടനത്തിലൂടെ ജസ്പ്രീത് ബുംറയുടെ പുതിയ പങ്കാളിയാകാം ചഹാറിന്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കെ എൽ രാഹുലിനെ ക്യാപ്റ്റനും ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനുമായി നിയമിച്ചിരിക്കുകയാണ്. നിരവധി ഇതിഹാസ താരങ്ങൾ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രവിചന്ദ്രൻ അശ്വിൻ, ശിഖർ ധവാൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർ തിരിച്ചെത്തി. ഈ കളിക്കാർ കാരണം ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കയിൽ അത്ഭുതങ്ങൾ ചെയ്യാൻ കഴിയും എന്നാണ് കരുതപ്പെടുന്നത്.

Also Read:

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം (Indian team for ODI series)

കെ എൽ രാഹുൽ (Captain), ശിഖർ ധവാൻ,  ഋതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ,  ഋഷഭ് പന്ത് (WK), ഇഷാൻ കിഷൻ (WK), യുസ്‌വേന്ദ്ര ചാഹൽ, രവിചന്ദ്രൻ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ (VC), ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, കൃഷ്ണ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News