ലഖ്നൗ : ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ ഇംഗ്ലീണ്ടിന് ടോസ് ലഭിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ആദ്യം ബാറ്റിങ്ങയിച്ചു. തങ്ങളുടെ പ്ലേയിങ് ഇലവനിൽ മാറ്റമൊന്നിമില്ലാതെയാണ് ഇരു ടീമുകളും ഇന്ന് ലഖ്നൗവിൽ നേർക്കുനേരെയെത്തിയിരിക്കുന്നത്. കളിച്ച എല്ലാ മത്സരത്തിലും ജയിച്ച ഇന്ത്യ പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാകട്ടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും പരിതാപകരമായി സ്ഥിതിയിലാണ്. ടൂർണമെന്റിൽ ഒരു ജയം മാത്രമുള്ള ഇംഗ്ലീഷ് ടീം പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.
സ്പിനിനെ അനുകൂലിക്കുന്ന പിച്ചാണെങ്കിലും ആർ അശ്വിനെ പുറത്തിരത്തിയാണ് രോഹിത് ശർമ കഴിഞ്ഞ മത്സരത്തിലെ അതെ ടീമിനെ ഇന്നിറക്കിയിരിക്കുന്നത്. ഇംഗ്ലണ്ടാകട്ടെ ആദിൽ റഷീദിന് പുറമെ മോയിൻ അലിയെയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിട്ടുണ്ട്.ട
ALSO READ : Cricket World Cup 2023 : വീണ്ടും ഡച്ച് അട്ടിമറി; ഇത്തവണ ഇര ബംഗ്ലാദേശ്
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസപ്രിത് ബുമ്ര, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവൻ - ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്ക്സ്, ജോസ് ബട്ലർ, ലിയാം ലിവിങ്സ്റ്റൺ, ക്രിസ് വോക്സ്, മോയിൻ അലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ആദിൽ റഷീദ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.