Foods For Child's Brain Power: കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് നൽകാം ഈ 5 സൂപ്പർ ഫുഡ്സ്

ഇന്ന് കുട്ടികൾ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. 

 

കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് സമീകൃത ഭക്ഷണം ആവശ്യമാണ്. കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനത്തെയും ഓർമ ശക്തിയെയും ഏകാഗ്രതയെയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1 /5

ബദാം, വാൽനട്ട്, കശുവണ്ടി തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സിൽ ഒമേഗ-3, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഓർമ്മ ശക്തി നൽകുകയും ചെയ്യുന്നു.   

2 /5

പാലിലും മറ്റ് പാലുൽപ്പന്നങ്ങളിൽ കാൽസ്യം, വിറ്റാമിൻ ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.   

3 /5

ചീര, ബ്രൊക്കോളി തുടങ്ങിയ പച്ച നിറത്തിലുള്ള പച്ചക്കറികളിൽ ഇരുമ്പും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.   

4 /5

മുട്ടയിലെ പ്രോട്ടീൻ തലച്ചോറിന്റെ പേശികളെ ശക്തിപ്പെടുത്തുകയും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.   

5 /5

ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ മത്സ്യം തലച്ചോറിനെ സജീവമാക്കുകയും മാനസികാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola