ബെർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം മെഡൽ നേട്ടം. ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി വെള്ളി മെഡൽ നേടി. ഇന്ത്യയുടെ രണ്ടാം വെള്ളി മെഡൽ നേട്ടമാണിത്. ഭാരോദ്വഹനത്തിൽ 55 കിലോ വിഭാഗത്തിൽ 202 കിലോ ഉയർത്തിയാണ് ബിന്ധ്യാറാണി മെഡൽ നേടിയത്. സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 116 കിലോയും ഉയർത്തി. സ്നാച്ചിൽ ബിന്ധ്യാറാണി ദേശീയ റെക്കോർഡ് മറികടന്നു. ക്ലീൻ ആൻഡ് ജെർക്കിൽ ദേശീയ റെക്കോർഡും ഗെയിംസ് റെക്കോർഡും സ്വന്തമാക്കിയാണ് ബിന്ധ്യാറാണി ദേവിയുടെ മെഡൽ നേട്ടം.
Congratulations to #Indian weightlifter #BindyaraniDevi for winning #Silver at the #CWG2022.
We are Proud of your inspiring achievement!#Cheer4India #India4CWG2022 #CWG2022India #CommonwealthGames pic.twitter.com/o9z3bM731i
— Dr. Ramesh Pokhriyal Nishank (@DrRPNishank) July 31, 2022
വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തിൽ മീരാഭായ് ചനു റെക്കോർഡോടെ സ്വർണം നേടിയിരുന്നു. ആകെ 201 കിലോ ഭാരമാണ് മീരാഭായി ഉയർത്തിയത്. സ്നാച്ചില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 88 കിലോയും ഉയര്‍ത്തിയ ചനു ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മൂന്നാം ശ്രമത്തില്‍ 113 കിലോ ഉയര്‍ത്തി സ്വർണം നേടുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ 2014ൽ വെള്ളിയും 2018ൽ സ്വർണവും നേടിയ മീരാഭായി ചനുവിന്റെ ഹാട്രിക് മെഡൽ നേട്ടമാണിത്. മണിപ്പൂർ സ്വദേശിനിയാണ് മീരാഭായി. ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ മീരാഭായി വെള്ളി മെഡൽ നേടിയിട്ടുണ്ട്.
പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേതിന്റെ നേട്ടം. പരിക്കിനെ മറികടന്നാണ് സങ്കേത് വെള്ളി മെഡൽ സ്വന്തമാക്കിയത്. ആകെ 249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ ബിബ് അനീഖ് ആണ് ഈയിനത്തില്‍ റെക്കോര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കി.
സ്‌നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 151 കിലോയും ഉയർത്തിയ ഗുരുരാജ പൂജാരി ആകെ 269 കിലോ ഉയർത്തിയാണ് വെങ്കല മെഡൽ നേടിയത്. സ്‌നാച്ചിലെ ആദ്യ ശ്രമത്തിൽ 115 കിലോ ഉയർത്തിയ ഗുരുരാജ രണ്ടാം ശ്രമത്തിൽ 118 കിലോ ഉയർത്തി. 120 കിലോ ഉയർത്താനുള്ള മൂന്നാം ശ്രമം പാഴായി. സ്‌നാച്ച് അവസാനിക്കുമ്പോൾ താരം നാലാമതായിരുന്നു. ക്ലീൻ ആൻഡ് ജർക്കിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് താരം വെങ്കലമെഡൽ ഉറപ്പിച്ചത്. ക്ലീൻ ആൻഡ് ജർക്കിൽ ആദ്യ ശ്രമത്തിൽ 144 കിലോയും രണ്ടാം ശ്രമത്തിൽ 148 കിലോയും ഉയർത്തിയ ഗുരുരാജ മൂന്നാം ശ്രമത്തിൽ 151 കിലോ ഉയർത്തി. 285 കിലോ ഉയർത്തിയ മലേഷ്യയുടെ അസ്‌നിൽ ബിൻ ബിഡിൻ മുഹമ്മദിനാണ് സ്വർണം. പാപ്പുവ ന്യൂ ഗിനിയയുടെ മൊറിയ ബാരു വെള്ളി നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...