Commonwealth Games 2022: ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ നേട്ടം. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് സാർഗർ ആണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. മത്സരത്തിന്റെ രണ്ടാം ദിനത്തിലാണ് വെള്ളി മെഡൽ നേട്ടം. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേതിന്റെ നേട്ടം. പരിക്കിനെ മറികടന്നാണ് സങ്കേത് വെള്ളി മെഡൽ സ്വന്തമാക്കിയത്. ആകെ 249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ ബിബ് അനീഖ് ആണ് ഈയിനത്തില്‍ റെക്കോര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കി.
Sanket Sargar goes 3/3 in the snatch stage of of the men's 55kg weightlifting competition at the CWG. He's 6kg clear of 2nd place Malaysia's Aniq Kasdan in going into the clean and jerk stage. Sargar was in this position before at the 2021 Worlds but he missed all three C&J .
— jonathan selvaraj (@jon_selvaraj) July 30, 2022
മീരാഭായി ചനുവും ഇന്ന് (ജൂലൈ 30) ഇറങ്ങും. 49 കിലോ വിഭാഗത്തിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് തുടങ്ങും. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ടോക്കിയോ ഒളിംപിക്സിൽ മീരാഭായി വെള്ളിയും നേടിയിരുന്നു. ഇന്ന് ബർമിംഗ്ഹാമിൽ ഭാരമുയർത്താൻ മീരാഭായി ചനു ഇറങ്ങുമ്പോൾ ഇന്ത്യ സ്വർമം നേടുമെന്നാണ് പ്രതീക്ഷ. ക്ലീൻ ആൻഡ് ജെർക്കിൽ 207 കിലോ ഉയർത്തി ലോക റെക്കോർഡ് സ്വന്തമാക്കിയ താരമാണ് മീരാഭായി. ഇന്ന് മീരാഭായിയുടെ പ്രധാന എതിരാളി നൈജീരിയയുടെ സ്റ്റെല്ല കിംഗ്സ്‍ലിയാവും. 168 കിലോയാണ് സ്റ്റെല്ലയുടെ മികച്ച പ്രകടനം.
IND vs WI: തകർത്തടിച്ച് കാർത്തിക്; ഒന്നാം ട്വന്റി20യിലും വിൻഡീസിനെ നിലത്തുനിർത്താതെ ഇന്ത്യ
IND vs WI: ട്വന്റി20യിലും വെസ്റ്റിൻഡീസിനെ നിലത്തു നിർത്താതെ ഇന്ത്യ. തകർപ്പൻ ബാറ്റിങ്ങും കിടിലം ബോളിങ്ങും കൂടി ആയപ്പോൾ ഒന്നാം ട്വന്റി20യിൽ 68 റൺസിന്റെ ഉജ്വലജയം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 എടുത്തപ്പോൾ വെസ്റ്റിൻഡീസ് 20 ഓവറിൽ 8 ന് 122 റൺസ് ആണെടുത്തത്. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും (44 പന്തിൽ 64) അവസാനം തകർത്തടിച്ച ദിനേഷ് കാർത്തിക്കുമാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. പ്ലെയർ ഓഫ് ദ മാച്ച് കാർത്തിക്കാണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യൻ ബോളർമാർ പിടിച്ചു നിർത്തുകയായിരുന്നു. 4 ഓവർ വീതം എറിഞ്ഞ ആർ.അശ്വിൻ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയി എന്നിവർ യഥാക്രമം വഴങ്ങിയ റൺസ് 22, 24, 26 എന്നിങ്ങനെയാണ് ഒപ്പം 2 വിക്കറ്റുകൾ വീതം വീഴ്ത്തുകയും ചെയ്തു. 20 റൺസെടുത്ത ഷമാർ ബ്രൂക്സാണ് വിൻഡീസിന്റെ ടോപ് സ്കോറർ. രണ്ടാം ട്വന്റി20 തിങ്കളാഴ്ചയാണ്. സൂര്യകുമാർ യാദവാണ് (24) രോഹിത്തിനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. മികച്ച തുടക്കം കിട്ടിയെങ്കിലും അതു മുതലെടുക്കാൻ സൂര്യയ്ക്ക് ആയില്ല. ഹാർദിക് പാണ്ഡ്യയുടെ ഒരു അപ്പർ കട്ട് ശ്രമം തേഡ്മാനിൽ ഒബെദ് മക്കോയിയുടെ കയ്യിലൊതുങ്ങിയതോടെ ഇന്ത്യ 4ന് 102 എന്ന നിലയിലായി. ശേഷം വന്ന രവീന്ദ്ര ജഡേജ (16) രോഹിത്തിനു കൂട്ടു നൽകിയെങ്കിലും 15–ാം ഓവറിൽ രോഹിത്തിനെ ഹെറ്റ്മെയറുടെ കയ്യിലെത്തിച്ച് ഹോൾഡർ വിൻഡീസിന് ആശ്വാസം നൽകി. 7 ഫോറും 2 സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...