'രോഹിത് ഇത്ര സുന്ദരിയായിരുന്നോ', ചെഹലിന്റെ ട്വീറ്റ് കണ്ട് കണ്ണ് തള്ളി ആരാധകർ

'താങ്കളുടെ ചിത്രം കൂടി നോക്കു, അവസാനത്തെ വരിയിലെ ആദ്യത്തെ ചിത്രം താങ്കളുടേതാണ്

Last Updated : Jun 19, 2020, 05:31 PM IST
'രോഹിത് ഇത്ര സുന്ദരിയായിരുന്നോ', ചെഹലിന്റെ ട്വീറ്റ് കണ്ട് കണ്ണ് തള്ളി ആരാധകർ

രോഹിത ശർമ്മയെ അറിയാവോ, വല്യ ക്രിക്കെറ്റ് കളിക്കാരിയാണ്. പക്ഷെ വിമൻസ് ടീമിലല്ല, കളിക്കുന്നത് പുരുഷ ടീമിലാണ്. അല്ലപ്പാ അതാരാ നമ്മളറിയാത്ത ഒരു രോഹിത അതും പുരുഷ ക്രിക്കറ്റ് ടീമിൽ എന്നല്ലേ ചിന്തിക്കുന്നത്? മറ്റാരുമല്ല നമ്മുടെ രോഹിത് ശർമ്മയുടെ കാര്യമാണ് നമ്മളിവിടെ സംസാരിക്കുന്നത്. 

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ‘സുന്ദരി’യായ യുവതിയുടെ ചിത്രം കണ്ടാൽ നിങ്ങളും ഒന്ന് ഞെട്ടും. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ചിത്രത്തിനൊപ്പമാണ് സുന്ദരിയായ യുവതിയുടെ ചിത്രം ചെഹൽ പോസ്റ്റ് ചെയ്തത്. 

അതീവ സുന്ദരിയാണ് കക്ഷി, മാത്രമല്ല രോഹിതിന്റെ ഭാര്യയോ, സഹോദരിയോ ആരുമല്ല പിന്നെയിതാരാണ് എന്നാണ് എല്ലാവരും ചിന്തിച്ചുകൊണ്ടിരുന്നത്. പിന്നീടാണ് കാര്യങ്ങൾ പതുക്കെ വ്യക്തമായത്, ചിത്രത്തിലെ യുവതി രോഹിത് ശർമ തന്നെയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന പുതിയൊരു ആപ്പിന്റെ സഹായത്തോടെയാണ് ചെഹൽ രോഹിത് ശർമയുടെ ‘സത്രീ രൂപം’ സൃഷ്ടിച്ചത്. ‘കാണാൻ നല്ല ചന്തമുണ്ട് രോഹിത ശർമ ഭയ്യാ’ എന്ന ചെറു ക്യാപ്ഷനോടെയാണ് ചെഹൽ രോഹിത് ശർമയുടെ ചിത്രം പങ്കുവച്ചത്. 

എന്തായാലും ചിത്രം ആരാധകർ കൂട്ടത്തോടെ ഏറ്റെടുത്തതോടെ സംഭവം വൈറലായി. ഒരു ലക്ഷത്തോളം പേരാണ് ഇതുവരെ ചിത്രം ലൈക്ക് ചെയ്തത്. ആറായിരത്തിലധികം പേർ ഈ ചിത്രം റീട്വീറ്റ് ചെയ്തു. എന്നാൽ ഒരു ആരാധകൻ കുറച്ചധികം സുന്ദരിമാരുടെ ചിത്രങ്ങളുമായി എത്തിയതോടെ സംഭവം വീണ്ടും കൊഴുത്തു.

'താങ്കളുടെ ചിത്രം കൂടി നോക്കു, അവസാനത്തെ വരിയിലെ ആദ്യത്തെ ചിത്രം താങ്കളുടേതാണ് എന്ന തലക്കെട്ടോടെയാണ് ആരാധകൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ ചിത്രം ആപ്പ് വഴി മാറ്റിയാണ് കക്ഷി ചിത്രം പങ്കുവച്ചിരിക്കുന്നത്.'

വിരാട് കോലി, ശിഖർ ധവാൻ, മഹേന്ദ്രസിങ് ധോണി തുടങ്ങി ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളുടെയും സ്ത്രീരൂപങ്ങളുണ്ട് അതിൽ. സമൂഹമാധ്യമങ്ങളിൽ പരസ്പരം ‘ട്രോളി’ കയ്യടി വാങ്ങുന്ന രോഹിത്തും ചെഹലും എന്താലായും ഇത്തവണ ആരാധകർക്ക് രസകരമായ ഒരു കാഴ്ചയാണൊരുക്കിയത്.

Trending News