Tokyo : ടോക്കിയോ ഒളിമ്പിക്സ് 2020ൽ ഇന്ത്യൻ വനിതാ ഹോക്കി ടീം (India Women Hockey Team) സെമിയിൽ പ്രേവശിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക്സിന്റെ സെമിയിലേക്ക് പ്രവേശിക്കുന്നത്.
എതിരില്ലാത്ത ഒരു ഗോളിന് ഓസ്ട്രേലിയയെ അട്ടിമിറിച്ചാണ് ഇന്ത്യൻ വനിതകളുടെ സെമി പ്രവേശനം. 10-ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യക്കായി ഗോൾ നേടിയത്.
The Indian Women's Hockey Team advance to the Quarter-Finals of #Tokyo2020 . #Cheer4India #TokyoOlympics2020 pic.twitter.com/F3s5WzmRZU
— All India Radio News (@airnewsalerts) July 31, 2021
സെമിയിൽ ശക്തരായ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യ സെമി പ്രവേശനം ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഫിനിക്സ് പക്ഷിയെ പോലെ. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് നിന്ന് ഇന്ത്യയാണ്. പിന്നീട് ജയം മാത്രം രൂചിച് സെമിയിൽ പ്രവേശിക്കുന്നത്.
ലോക റാങ്കിംഗില്‍ 9-ാം സ്ഥാനക്കാരയ ഇന്ത്യ രണ്ടാം റാങ്കുക്കാരായ ഓസ്‌ട്രേലിയെ അട്ടിമറിച്ചാണ് സെമി ബെർത്ത് ഉറപ്പിച്ചത്. പൂള്‍ എയില്‍ ആദ്യ മൂന്ന് മത്സരം തോറ്റ് പിന്നീടുള്ള രണ്ട് മത്സരങ്ങളുടെ ഫലത്തിൽ നാലാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യന്‍ ക്വാര്‍ട്ടറിൽ യോഗ്യത നേടിയത്.
ALSO READ : Breaking...!! Tokyo Olympics 2020: വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം, യശസ്സുയര്‍ത്തി PV Sindhu
ശക്തരായ ഓസ്‌ട്രേലിയ ഇന്ത്യയെ അനായാസം തകർത്ത് സെമിയിൽ പ്രവേശിക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ 22-ാം മിനിറ്റിൽ ഗുര്‍ജിത് നേടിയ ഗോളിന് മുകളിൽ ഇന്ത്യൻ വനിതകൾ പ്രതിരോധം ഒരുക്കുകയും ചെയ്തു. പുരുഷ ടീമിന് പിന്നാലെ ഇന്ത്യയും സെമിയിലേക്ക്.
1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ വനിതാ ഹോക്കി ഉള്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി ഇറങ്ങിയ ഇന്ത്യക്ക് നാലാം സ്ഥാനമായിരുന്നു ലഭിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യമെത്തുന്ന രണ്ട് ടീമുകളായിരുന്നു ഫൈനലിൽ ഏറ്റമുട്ടുക.
ALSO READ : Tokyo Olympics 2020 : ഇന്ത്യക്ക് ആദ്യ മെഡൽ, വെയ്റ്റ്ലിഫ്റ്റിങിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി
മോസ്കോ ഒളിമ്പിക്സിന് ശേഷം കഴിഞ്ഞ പ്രാവിശ്യം 2016 റിയൊ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് യോഗ്യത നേടിയത്. പക്ഷെ റിയോയിൽ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുകുകയും ചെയ്തു. ഇപ്രാവിശ്യം ഇന്ത്യന്‍ വനിത ടീമിന്റെ മൂന്നാം ഒളിമ്പിക്‌സായിരുന്നു.
22-ാം മിനിറ്റിലാണ് ഗുര്‍ജിത് ഇന്ത്യക്കായി വിജയ ഗോള്‍ നേടിയത്. ഇന്ത്യക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ പ്രതിരോധ താരം ഗുര്‍ജിത് ഗോളാക്കി മാറ്റുകയായിരുന്നു. ഒമ്പത് സേവുകള്‍ നടത്തിയ ഗോൾ കീപ്പർ സവിത പൂനിയയും അഭിനന്ദനമര്‍ഹിക്കുന്ന പ്രകടനം പുറത്തെടുത്തു.
ഇന്നലെ നടന്ന പുരുഷന്മാരുടെ മത്സരത്തിൽ ക്വാർട്ടറിൽ ഇന്ത്യ ബ്രിട്ടണിനെ 3-1ന് തകർത്ത് സെമിയിൽ പ്രവേശിച്ചിരുന്നു. സെമിയിൽ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...