AIFF Election : ബിജെപിയുടെ കല്യാൺ ചൗബെ എഐഎഫ്എഫ് അധ്യക്ഷൻ; ബൈച്ചുങ് ബൂട്ടിയയ്ക്ക് ലഭിച്ചത് ഒരു വോട്ട്

All Indian Football Federation Elections : അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ചരിത്രത്തിൽ 85 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു മുൻ ഇന്ത്യൻ താരം എഐഎഫ്എഫിന്റെ അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 2, 2022, 03:54 PM IST
  • ഇന്ത്യൻ ഇതിഹാസം ബൈച്ചുങ് ബൂട്ടിയയെ വൻ മാർജിനിൽ തോൽപ്പിച്ചാണ് കല്യാൺ ചൗബെ എഐഎഫ്എഫിന്റെ തലപ്പേത്തേക്കെത്തിയത്.
  • കർണാടക ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷനും കോൺഗ്രസ് എംഎൽഎയുമായ എൻ എ ഹാരിസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
  • അരുണാചൽ പ്രദേശിൽ നിന്നുള്ള കിപാ അജയ് ഫെഡറേഷന്റെ ട്രെഷററായും തിരഞ്ഞെടുക്കപ്പെട്ടു.
  • 85 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു മുൻ ഇന്ത്യൻ താരം എഐഎഫ്എഫിന്റെ അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്
AIFF Election : ബിജെപിയുടെ കല്യാൺ ചൗബെ എഐഎഫ്എഫ് അധ്യക്ഷൻ; ബൈച്ചുങ് ബൂട്ടിയയ്ക്ക് ലഭിച്ചത് ഒരു വോട്ട്

ന്യൂ ഡൽഹി : അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അധ്യക്ഷനായി മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ബിജെപി നേതാവുമായ കല്യാൺ ചൗബെയെ തിരഞ്ഞെടുത്തു. ഇന്ത്യൻ ഇതിഹാസം ബൈച്ചുങ് ബൂട്ടിയയെ വൻ മാർജിനിൽ തോൽപ്പിച്ചാണ് കല്യാൺ ചൗബെ എഐഎഫ്എഫിന്റെ തലപ്പേത്തേക്കെത്തിയത്. കർണാടക ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷനും കോൺഗ്രസ് എംഎൽഎയുമായ എൻ എ ഹാരിസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അരുണാചൽ പ്രദേശിൽ നിന്നുള്ള കിപാ അജയ് ഫെഡറേഷന്റെ ട്രെഷററായും തിരഞ്ഞെടുക്കപ്പെട്ടു.

മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാൾ എഫ്സിയുടെയും മുൻ ഗോൾകീപ്പറായിരുന്ന 45കാരനായ ബിജെപി നേതാവ് 33-1 എന്ന വോട്ട് നിലയിലാണ് മുൻ ഇന്ത്യൻ നായകനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നത്. വിവിധ അസോസിയേഷനുകളിൽ നിന്നും വോട്ടിങ് പട്ടികയിൽ ആകെ ഇടം നേടിയിരിക്കുന്നത് 34 പേരാണ്. എന്നിരുന്നാലും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ചരിത്രത്തിൽ 85 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു മുൻ ഇന്ത്യൻ താരം എഐഎഫ്എഫിന്റെ അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്. 

ALSO READ : അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും; ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനുള്ള വിലക്ക് നീക്കി ഫിഫ

അതേസമയം പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് തോറ്റ ചൗബെ ഒരു തവണ പോലും ഇന്ത്യൻ സീനിയർ ടീമിനായി ഗ്ലൗസ് അണിഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യയുടെ കൗമാര ടീമിന്റെ വല കാക്കാൻ ചൗബെയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ബിജെപി നേതാവും ഫെഡറേഷന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയായിരുന്ന ബൂട്ടിയയും ഒരുമിച്ച ഈസറ്റ് ബംഗാളിന് വേണ്ടി കളത്തിൽ ഇറങ്ങിട്ടുമുണ്ട്. 

രാജസ്ഥാൻ ഫുട്ബോൾ അസോസിയേഷന്റെ മാനവേന്ദ്ര സിങ്ങിനെ തോൽപ്പിച്ചാണ് കോൺഗ്രസ് എംഎൽഎയായ എൻ.എ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. ആന്ധ്ര പ്രദേശ് ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റായ ഗോപാലകൃഷ്ണ കൊസരാജുവിനെ തോൽപ്പിച്ചാണ് കിപാ അജയ് എഐഎഫ്എഫിന്റെ ട്രെഷററായി തിരഞ്ഞെടുക്കപ്പെടുന്നത്. എക്സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് നാമനിർദേശം നൽകിയ 14 പേർ എതിർസ്ഥാനാർഥികൾ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി അധികാരമേറ്റെടുത്തതിന് ശേഷമായിരിക്കും ഫെഡറേഷന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.

ഓഗസ്റ്റ് രണ്ടാം വാരം ഫിഫ ഏർപ്പെടുത്തിയ വിലക്കിന് പിന്നാലെയാണ് അടിയന്തരമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 12 വർഷമായി എഐഎഫ്എഫിന്റെ തലപ്പത്തേക്ക് മാറ്റം ഉണ്ടാകാതിരുന്നപ്പോൾ സുപ്രീം കോടതിയുടെ ഉടപെടലിന് ഫെഡറേഷന്റെ ഭരണം താൽക്കാലിത സമിതിയെ ഏൽപ്പിച്ചു, ഇത് എഐഎഫ്എഫിന്റെ ഭരണത്തിന്റെ മൂന്നാം കക്ഷി ഇടപെലുണ്ടായി എന്ന് ചൂണ്ടിക്കാട്ടി ഫിഫ ഇന്ത്യയുടെ ഫുട്ബോൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തുകയായിരുന്നു. ഫിഫയടുെ ഫിലക്കിന്റെ പശ്ചാത്തലം നിരീക്ഷിച്ച കോടതി താൽക്കാലിക സമിതി പരിച്ച് വിടുകയും തിരഞ്ഞെടുപ്പ് നടത്താൻ നിർദേശം നൽകുകയായിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News