ന്യൂ ഡൽഹി : ഫിഫ വിലക്കിനെ തുടർന്ന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടക്കാൻ പോകുന്ന അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്തേക്ക് ബിജെപി-കോൺഗ്രസ് നേതാക്കാന്മാരെത്തും. മുൻ ഇന്ത്യൻ താരവും ഗുജറാത്തിൽ നിന്നുള്ള ബിജെപി നേതാവുമായ കല്യാൺ ചൗബെ എഐഎഫ്എഫിന്റെ അധ്യക്ഷ സ്ഥാനത്തേക്കെത്തിയേക്കും. അതുപോലെ തന്നെ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എൻഎ ഹാരിസ് വൈസ് പ്രസിഡന്റായേക്കും. പുതുതായി തിരഞ്ഞെടുക്കപ്പെടാൻ പോകുന്ന എക്സിക്യൂട്ടിവ് കമ്മറ്റി മലയാളിയായ ഷാജി പ്രഭാകരനെ ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തേക്കുമെന്ന് എഐഎഫ്എഫുമായി അടുത്ത വൃത്തത്തെ ഉദ്ദരിച്ചു കൊണ്ട് വാർത്ത ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിൽ വെച്ച് നടന്ന അനൗദ്യോഗിക യോഗത്തിലാണ് സ്ഥാനങ്ങളിൽ ധാരണയായിരിക്കുന്നത്. എക്സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് വരുന്ന വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ ഐക്യകണ്ഠേനെ ഇവരെ പിന്തുണയ്ക്കുമെന്നാണ് ഐഎഎൻഎസ് വൃത്തം അറിയിക്കുന്നത്. ഇന്നലെ ബുധനാഴ്ച വിവിധ അസോസിയേഷനുകൾ വാർത്ത സമ്മേളനം വിളിച്ചിരുന്നു. എന്നാൽ കാരണങ്ങൾ വ്യക്തമാക്കതെ പത്രസമ്മേളനം റദ്ദാക്കുകയായിരുന്നു. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിൽ ചില സ്വര ചേർച്ച ഇല്ലാഴ്മ ഉടലെടുക്കുകയും തുടർന്ന് എല്ലാവരും ചൗബെയുടെയും ഹാരിസ്റെനയും പേരുകൾ നിർദേശിക്കാൻ തീരുമാനമാകുകയായിരുന്നു ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : FIFA Ban : സുപ്രീം കോടതി എഐഎഫ്എഫ് താൽക്കാലിക ഭരണസമിതിയെ പിരിച്ചു വിട്ടു; തിരഞ്ഞെടുപ്പ് ഉടൻ
വിവിധ അസോസിയേഷനുകളിൽ നിന്ന് എത്തുന്ന എക്സിക്യൂട്ടിവ് അംഗങ്ങൾ ഇവരാണ്: അവിജിത്ത് പോൾ- ഒഡീഷാ, സെയ്ദ് ഇംതിയാസ് ഹുസൈൻ- ബിഹാർ, മെൻലാ എതെൻപാ- സിക്കിം, മോഹൻ ലാൽ - ഛത്തീസ്ഗഡ്, ലാലിംഗിൻഗ്ലോവ ഹമർ - മിസോറാം, കെ നെയ്ബോ ശേഖോസ് - നാഗാലാൻഡ്, ദീപക് ശർമ -ഹിമാചൽ പ്രദേശ്, അരിഫ് അലി- ഉത്തരാഖണ്ഡ്, വിജയ് ബാലി - പഞ്ചാബ്, അനിൽകുമാർ പി- കേരള, ജി.പി പൽഗുണ - തെലങ്കാന, ദിലിപ് സിങ് ശേഖാവത്ത്- രാജസ്ഥാൻ, മലോജി രാജെ ഛത്രപതി - ദി വെസ്റ്റേർൺ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ (മഹാരാഷ്ട്ര), വലങ്ക നടാഷ അലെമാവോ- ഗോവ.
സുപ്രീം കോടതിയുടെ അനുമതിയെ തുടർന്ന് ഓഗസ്റ്റ് 28ന് നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് സെപ്റ്റംബർ രണ്ടിന് മാറ്റിവക്കുകയായിരുന്നു. തുടർന്ന് അസോസിയേഷൻ തിരഞ്ഞെടുപ്പിന്റെ നാമനിർദേശം ഇന്ന് ഓഗസ്റ്റ് 25 മുതൽ സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ്. ഉമേഷ് ശർമയാണ് റിട്ടേൺ ഓഫീസർ. 27-ാം തിയതി വരെ നാമനിർദേശം നൽകാം. 28ന് സൂക്ഷ്മ പരിശോധന. സെപ്റ്റംബർ രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കും.
ഫിഫ ഏർപ്പെടുത്തിയ വിലക്കിന്റെ പശ്ചാലത്തലത്തിൽ കഴിഞ്ഞ സുപ്രീം കോടതി താൽക്കാലിക ഭരണസമതി പിരിച്ച് വിട്ടിരുന്നു. നേരത്തെ തിരഞ്ഞെടുപ്പിന് മുൻ ഇന്ത്യൻ താരം ബൈച്ചുങ് ബൂട്ടിയ, യൂജിൻസൺ ലിങ്ഡോ എന്നിവരും നാമനിർദേശം സമർപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.