Written and Directed by God: 'റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ചിത്രീകരണം തുടങ്ങി

സണ്ണി വെയ്നും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രം 'റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ഷൂട്ടിം​ഗ് തുടങ്ങി. തൊടുപുഴയിൽ വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. സണ്ണി വെയ്ൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ക്ലാപ്പ് ഓൺ ചെയ്തത് സൈജു കുറുപ്പ് ആണ്.

1 /7

ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സനൂബ് കെ യൂസഫ് ആണ്.

2 /7

ജോമോൻ ജോണ്‍, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

3 /7

വളരെ കൗതുകം നിറഞ്ഞൊരു പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. സിനിമയുടെ പ്രമേയം എന്താണെന്നുള്ളത് പുറത്തുവിട്ടിട്ടില്ല.

4 /7

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു.

5 /7

ഷാൻ റഹ്‍മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

6 /7

ബബ്‍ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അഭിഷേക് ജി.എ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

7 /7

നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് തോമസ് ജോസാണ്.

You May Like

Sponsored by Taboola