Hanumanji Favourite Zodiac Signs: ഹനുമാന് പ്രിയം ഈ രാശിക്കാരോട്, നൽകും വൻ സമ്പൽസമൃദ്ധി!

Mangal 2023 Rashifal: ജ്യോതിഷ പ്രകാരം ഹനുമാൻ ചില രാശിക്കാരോട് എപ്പോഴും ദയ കാണിക്കും. അപകടങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഈ രാശിക്കാരെ എപ്പോഴും സുരക്ഷിതരാക്കും.

Hanuman Favourite Zodiacs: എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ പോലും അവർ അത് വേഗത്തിൽ മറികടക്കും. അതായത് ചില രാശിക്കരുടെമേല്‍ ഹനുമാന്‍റെ കൃപ എപ്പോഴും ഉണ്ടാകും. അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്‍റെയും ഭൂമിയുടെയും  ഉടമയാക്കുകയും ചെയ്യും.

1 /8

Lucky Zodiac Signs:  ചൊവ്വാഴ്ച ഹനുമാന്റെ ദിനമായിട്ടാണ് കണക്കാക്കുന്നത് പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ. ഹൈന്ദവ വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്‍റെ കൃപ ഉണ്ടെങ്കില്‍ ആ വ്യക്തി ഏതു  പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കും. അതായത്  ബജ്റംഗബലി അവനെ സംരക്ഷിക്കുന്നു. അതുകൊണ്ടാണ് ആളുകൾ ചൊവ്വാഴ്ചകളിൽ ഹനുമാനെ പ്രീതിപ്പെടുത്താനായി പ്രത്യേക പൂജകള്‍ നടത്തുകയും ഉപവസിക്കുകയും ചെയ്യന്നത്.  

2 /8

മേടം (Aries): മേടം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർദ്ധിക്കും. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാം.

3 /8

ഇടവം (Taurus): ചൊവ്വാഴ്ച ഇടവ രാശിക്കാർക്ക് വളരെയധികം സന്തോഷമുണ്ടാകുന്ന ദിവസമാണ്. ബിസിനസിൽ ലാഭം ഉണ്ടാകും. പദ്ധതികൾ പൂർത്തീകരിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പുരോഗതിയുടെ പുതിയ പാത തുറക്കും.

4 /8

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ പ്ലാൻ ചെയ്യും.  

5 /8

തുലാം (Libra): തുലാം രാശിക്കാർക്കും ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും.  നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. സീനിയർ, ജൂനിയർ എന്നിവരുടെ പൂർണ പിന്തുണയുണ്ടാകും. പുതിയ വാഹനം വാങ്ങാൻ യോഗം, വരുമാനം വർദ്ധിക്കും.

6 /8

ധനു (Sagittarius): ധനു രാശിക്കാർക്ക് ഹനുമാന്റെ കൃപയാൽ ഇന്ന് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. നിങ്ങളുടെ പുരോഗതിയുടെ വഴി തുറക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഏത് മത്സരത്തിലും നിങ്ങൾ വിജയിക്കും.  

7 /8

മകരം (Capricorn): മകരം രാശിക്കാർക്ക് ഇന്ന് എവിടെ നിന്നെങ്കിലും അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. ചെറുകിട വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം ലഭിക്കും. നിങ്ങൾ ഊർജ്ജസ്വലനാകുകയും പല കാര്യങ്ങളും ചെയ്തുതീർക്കുകയും ചെയ്യും.  

8 /8

മീനം(Pisces): സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷകരമായ വിവരം ലഭിക്കും. ഈ സമയം നിക്ഷേപത്തിന് നല്ലതാണ്. മുടങ്ങികിടക്കുന്ന പണം ലഭിക്കും. ഹനുമാന്റെ കൃപയാൽ ഭൂമിയും കെട്ടിടവും വാങ്ങാൻ സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola