Republic Day 2023: ഇന്ത്യ ആദ്യ റിപ്പബ്ലിക് ദിനം എങ്ങിനെയാണ് ആഘോഷിച്ചത്? ചില അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

Republic Day 2023:  ഇന്ത്യ ഇന്ന്  74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ പൂര്‍വ്വ കാലത്തേയ്ക്ക് ഒന്ന് പിന്‍തിരിഞ്ഞു നോക്കാം, അതായത് നമ്മുടെ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷം എങ്ങിനെയായിരുന്നു എന്ന് അറിയാമോ? 

ചരിത്രം പറയുന്നതനുസരിച്ച്  ഏകദേശം 15,000 പേരാണ് പരേഡ് നേരിട്ട് കാണുവാനായി  സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്...!! കൂടാതെ, മൂന്ന് സായുധ സേനകളും പരേഡിൽ പങ്കെടുത്തു. ഇതിന് പുറമെ ഏഴ് സൈനിക ബാൻഡുകളും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു. ഈ പാരമ്പര്യം രാജ്യം ഇന്നും തുടരുന്നു. രാജ്യത്തിന്‍റെ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ചില ഏടുകള്‍ ഇന്നും മായാതെ നിലകൊള്ളുന്നു. ആ ചിത്രങ്ങള്‍ കാണാം... 

1 /7

First Republic Day: ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ ഭരണഘടനയിൽ ഒപ്പുവയ്ക്കുന്ന ചിത്രം   ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.  രാജേന്ദ്ര പ്രസാദ്, ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ ഭരണഘടനയിൽ ഒപ്പുവെക്കുന്ന ചിത്രം 

2 /7

First Republic Day: ആദ്യ റിപ്പബ്ലിക് ദിന പരേഡിളെ മുഖ്യാതിഥി    ഇന്തോനേഷ്യൻ പ്രസിഡന്‍റ്  സുക്കാർണോ ആയിരുന്നു ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിലെ  മുഖ്യാതിഥി.ഒപ്പം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കാണാം 

3 /7

First Republic Day: ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ്   ന്യൂഡൽഹിയിലെ പഴയ കോട്ടയ്ക്ക് പുറത്ത് ആദ്യ റിപ്പബ്ലിക് ദിന പരേഡ്.

4 /7

First Republic Day: സേനാ മേധാവികള്‍  കരസേനാ മേധാവി കെ എം കരിയപ്പ, നാവികസേനാ മേധാവി അഡ്മിറൽ സർ എഡ്വേർഡ് പാരി, പ്രതിരോധ മന്ത്രി ബൽദേവ് സിംഗ്   എയർ ചീഫ് മാർഷൽ സർ ടിഡബ്ല്യു എൽമിർസ്റ്റ് എന്നിവർ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു.

5 /7

First Republic Day: ഡോ രാജേന്ദ്ര പ്രസാദ്, ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി സല്യൂട്ട് സ്വീകരിയ്ക്കുന്നു   ഡോ രാജേന്ദ്ര പ്രസാദ്, ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി സായുധ സേനയിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു.

6 /7

First Republic Day: പ്രഥമ രാഷ്ട്രപതി ഡോ രാജേന്ദ്ര പ്രസാദ്   രാഷ്ട്രപതി ഡോ രാജേന്ദ്ര പ്രസാദ് (കുതിരവണ്ടിയിൽ) ഡൽഹിയിലെ തെരുവുകളിൽ രാജ്യത്തെ ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായി എത്തുന്നു.   

7 /7

First Republic Day: ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനം. ഡോ. ബി.ആർ. അംബേദ്കർ    1950 ജനുവരി 26-ന് ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തില്‍ ഡോ. ബി.ആർ. അംബേദ്കർ - ഇന്ത്യയുടെ ഭരണഘടനയുടെ പിതാവ് (വലതുവശത്ത് നിന്ന് ഏഴാമത്), മറ്റ് വിശിഷ്ട വ്യക്തികൾക്കിടയിലുള്ള ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡിൽ.

You May Like

Sponsored by Taboola