Basant Panchami 2023: വസന്തപഞ്ചമിയ്ക്ക് ബോളിവുഡ് സ്റ്റൈലില്‍ അണിഞ്ഞൊരുങ്ങാം


Basant Panchami 2023:  ഈ വര്‍ഷം,  2023 ജനുവരി 26, വ്യാഴാഴ്ചയാണ് വസന്തപഞ്ചമി ആഘോഷിക്കുന്നത്. വസന്തപഞ്ചമി നാളിൽ സരസ്വതി ദേവിയെ പ്രത്യേകമായി ആരാധിക്കുന്നു. കുട്ടികൾ ഈ ദിവസം സരസ്വതിദേവിയെ ആരാധിച്ചാൽ അമ്മയുടെ അനുഗ്രഹം ലഭിക്കുമെന്നും പഠനരംഗത്ത് വിജയം നേടുമെന്നും പറയപ്പെടുന്നു.

 


വസന്തപഞ്ചമിയ്ക്ക് മഞ്ഞയോ പച്ചയോ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഏറെ ശുഭമായി കരുതുന്നു.ഈ വസന്തപഞ്ചമിയ്ക്ക് ബോളിവുഡ് സ്റ്റൈലില്‍ അണിഞ്ഞൊരുങ്ങാം. 

 

1 /4

സോനം കപൂർ നിങ്ങൾക്ക് കൂടുതൽ ഭംഗിയുള്ളതും തിളക്കമുള്ളതുമായ ഏതെങ്കിലും ഡ്രസ് ആണ് തിരഞ്ഞെടുക്കണമെങ്കിൽ, സോനം കപൂറിന്‍റെ  മഞ്ഞ അനാർക്കലി സ്യൂട്ട് ഏറെ അനുയോജ്യമാണ്.  ദുപ്പട്ടയ്‌ക്കൊപ്പം രേഷാം ത്രെഡ് വർക്കോടുകൂടിയ ഈ മഞ്ഞ അനാർക്കലി സ്യൂട്ട്  മനോഹരമാണ്. ഒപ്പം സ്റ്റൈലിഷ് ആഭരണങ്ങള്‍ ഈ വസ്ത്രത്തെ കൂടുതല്‍ മനോഹരമാക്കും.  

2 /4

കീർത്തി സുരേഷ് വെൽവെറ്റ് കുർത്തകൾ അല്ലെങ്കില്‍ സല്‍വാര്‍ സ്യൂട്ടുകള്‍ എന്നും ഫാഷനാണ്.  നടി കീർത്തി സുരേഷ് അണിഞ്ഞിരിയ്ക്കുന്ന ഈ മഞ്ഞ വെൽവെറ്റ് കുർത്ത സെറ്റ് വസന്തപഞ്ചമിയ്ക്ക് ഏറ്റവും  അനുയോജ്യമായ വേഷമാണ്. ഇത് സ്റ്റൈലിഷ് മാത്രമല്ല, ഈ അയഞ്ഞ കുർത്തയും വൈഡ് ലെഗ് പാന്റ് സെറ്റും വളരെ സൗകര്യപ്രദമാണ്.

3 /4

ജാക്വലിൻ ഫെർണാണ്ടസ് സാരി ധരിക്കാനുള്ള അവസരമെന്ന നിലയിലാണ് വസന്തപഞ്ചമി സ്ത്രീകൾക്കിടയിൽ പ്രചാരത്തിലുള്ളത്, സ്ത്രീകള്‍ സാരിയില്‍  വളരെ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു, സാരി ഒരു പരമ്പരാഗത ടച്ച് നല്‍കുന്നു.  ജാക്വലിൻ ഫെർണാണ്ടസിന്‍റെ  മഞ്ഞ നെറ്റ് സാരി ഈ വസന്തപഞ്ചമിക്ക് നിങ്ങൾ തിരഞ്ഞെടുക്കുന്ന വസ്ത്രമായിരിക്കും.  

4 /4

മൃണാൽ താക്കൂർ   ഈ വസന്തപഞ്ചമിയ്ക്ക്  ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷൻ. നടി മൃണാൽ ഠാക്കൂറിന്‍റെ  മഞ്ഞ ഇൻഡോ-വെസ്റ്റേൺ ത്രീ പീസ് കുർത്ത സെറ്റ് നിങ്ങൾക്ക് അനുയോജ്യമായതാണ്.

You May Like

Sponsored by Taboola