കൂടെ കിടക്കുന്നയാളുടെ കൂർക്കംവലി കാരണം ഉറങ്ങാൻ കഴിഞ്ഞില്ല... ഈ പരാതി നമ്മളിൽ പലരും പറയാറുള്ളതാണ്. നമ്മുടെ കൂർക്കംവലി കാരണം മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാകാറുണ്ട്.
നല്ല ഉറക്കത്തിലേക്ക് നീങ്ങുമ്പോൾ കൂർക്കംവലിക്കുന്ന ഒരുപാട് പേരുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ കൂർക്കംവലി നമുക്ക് ഒഴിവാക്കാവുന്നതാണ്.
നമ്മൾ ഉറങ്ങാൻ കിടക്കുന്ന രീതി എപ്പോഴും കൂർക്കംവലിക്ക് കാരണമാകാറുണ്ട്. അതിനാൽ ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂർക്കം വലി കുറയ്ക്കാൻ സഹായിക്കും.
കൂടുതൽ തലയിണകൾ വെച്ച് തല ഉയർത്തി കിടന്ന് നോക്കുക. ഇത് ശ്വസനനാളങ്ങൾ തുറക്കുന്നതിനും കൂർക്കം വലി കുറയ്ക്കുന്നതിനും സഹായിക്കും.
കിടക്കുന്നതിന് ഒരു രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. വയർ നിറഞ്ഞിരിക്കുമ്പോൾ ഉറങ്ങുന്നത് കൂർക്കംവലിക്ക് കാരണമാകും.
ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുൻപുള്ള മദ്യപാനം ഒഴിവാക്കുക. ഇത് കൂർക്കംവലിക്ക് കാരണമാകും.
പുകവലിക്കാരിൽ കൂർക്കംവലിക്കുള്ള സാധ്യത കൂടുതലാണ്.
നീർജലീകരണം കൊണ്ട് ചിലപ്പോൾ കൂർക്കംവലി ഉണ്ടാകാം. അതിനാൽ വെള്ളം കുടിക്കുക.
പതിവായി വ്യായാമം ചെയ്യുന്നതും കൂർക്കംവലി കുറയ്ക്കാൻ സഹായിക്കും.