Surya Gochar 2023: ജ്യോതിഷ പ്രകാരം സൂര്യൻ നാളെ, മാർച്ച് 15 ന് മീനരാശിയിൽ പ്രവേശിക്കും. രാവിലെ 6.58ന് സൂര്യഭഗവാൻ കുംഭം വിട്ട് മീനരാശിയിൽ പ്രവേശിക്കുന്നു. സൂര്യന്റെ രാശി മാറ്റം ചിലർക്ക് ശുഭകരവും മറ്റു ചിലർക്ക് അശുഭകരവുമാണ്. സൂര്യന്റെ ചലനത്തിലെ മാറ്റം ഏതൊക്കെ രാശികളെ ദോഷകരമായി ബാധിക്കുമെന്ന് നോക്കാം.
മേടം: സൂര്യന്റെ രാശിമാറ്റ കാലയളവിൽ ചെറിയ ജോലികൾ പോലും പൂർത്തിയാക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. ചെലവ് കൂടുതലായിരിക്കും. ഈ സമയത്ത് മോശം വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. കോടതി കാര്യങ്ങളിൽ ചിലപ്പോൾ പ്രതികൂല ഉത്തരവുകൾക്ക് സാധ്യതയുണ്ട്.
ചിങ്ങം: ചിങ്ങം രാശിയുടെ എട്ടാം ഭാവത്തിലായിരിക്കും സൂര്യൻ. ഈ കാലയളവിൽ ആരോഗ്യം ശ്രദ്ധിക്കണം. ഓഫീസ് കാര്യങ്ങളിൽ ജാഗ്രത വേണം. നിങ്ങൾക്കെതിരെ ആരെങ്കിലും ഗൂഢാലോചന നടത്താനുള്ള സാധ്യതയുണ്ട്.
ധനു: ജീവിതത്തിൽ പെട്ടെന്ന് മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. കുടുംബ കലഹങ്ങൾ ഉണ്ടായേക്കാം. മോശം വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്.
മകരം:സൂര്യന്റെ രാശിമാറ്റ കാലയളവിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരും. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)