Home Vastu for Success: വീട് നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, നിങ്ങളുടെ ഭാഗ്യം മാറിമറിയും

Home Vastu for Success: ഇന്ന് വീട് നിര്‍മ്മിക്കുമ്പോള്‍ ആളുകള്‍ ഏറ്റവും അധികം ശ്രദ്ധ നല്‍കുന്ന ഒന്നാണ് വീടിന്‍റെ വാസ്തു. കാരണം വാസ്തു ദോഷം നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ സൃഷ്ടിക്കും എന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. 

ഇപ്പോൾ നഗരങ്ങളിൽ വർദ്ധിച്ചുവരുന്ന തിരക്ക് വീടുകളെ വളരെ ചെറുതാക്കിയിരിക്കുന്നു. ഇന്ന് ഫ്ലാറ്റുകളില്‍ താമസിക്കാന്‍ ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ആ ആ സാഹചര്യത്തില്‍ അവർ ആഗ്രഹിച്ചാലും, വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ പാലിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇതുമൂലം പലതരത്തിലുള്ള വാസ്തുദോഷങ്ങൾ ഉണ്ടാകുന്നു. ഇത് ആ വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ചില ലളിതമായ വാസ്തു ആശയങ്ങള്‍ അറിയാം. ഇത് എല്ലാത്തരം വീടുകൾക്കും വളരെ ഉപയോഗപ്രദമാണ്. 

1 /6

വീട്ടിൽ അടുക്കളയും കുളിമുറിയും അടുത്തടുത്ത് ഉണ്ടാവാന്‍ പാടില്ല.  അടുത്തുള്ള അടുക്കളയും കുളിമുറിയും പല പ്രധാന വാസ്തു വൈകല്യങ്ങൾ സൃഷ്ടിക്കുന്നു, ഇത് വലിയ സാമ്പത്തികനഷ്ടത്തിന് കാരണമാകുന്നു. കൂടാതെ, അവ വീട്ടിലെ ആളുകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.   

2 /6

വീടിന്‍റെ  മധ്യഭാഗത്ത് അല്പസ്ഥലം എപ്പോഴും ശൂന്യമായി സൂക്ഷിക്കുക. ഈ സ്ഥലത്ത് ഭാരമുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് നിങ്ങളുടെ വീട്ടിലേയ്ക്ക് പ്രവേശിക്കുന്ന പോസിറ്റീവ് എനർജി തടസ്സപ്പെടുത്തും. ഈ സ്ഥലത്ത് വളരെ കുറച്ച് സാധനങ്ങള്‍ മാത്രം സൂക്ഷിക്കുക.   

3 /6

കുടുംബനാഥനോ അല്ലങ്കില്‍ മറ്റാരെങ്കിലും ശനിയുടെ മഹാദശയിലാണ് എങ്കില്‍  അല്ലെങ്കില്‍ ജാതകത്തിൽ ശനി ബലഹീനനാണെങ്കിൽ, വീടിന്‍റെ പടിഞ്ഞാറ് ദിശയിൽ ശനി യന്ത്രം സ്ഥാപിക്കുക. നിത്യവും ശനി ദേവനെ ആരാധിക്കുക, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങും. 

4 /6

നിങ്ങളുടെ വീട്ടിൽ പഠിക്കുന്ന കുട്ടികളുണ്ടെങ്കിൽ വീടിന്‍റെ വടക്ക് ഭാഗത്ത് ഒരു തത്തയുടെ ചിത്രം വയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ, കുട്ടികളുടെ ഏകാഗ്രത വർദ്ധിക്കുകയും അവർക്ക് വേഗത്തിൽ വിജയം നേടാന്‍ കഴിയുന്നു.  

5 /6

വീടിന്‍റെ വടക്ക് ദിശയിൽ ഒരു താമരപ്പൂവിൽ ഇരിക്കുന്ന ലക്ഷ്മീദേവിയുടെ ചിത്രം വയ്ക്കുക, അതിൽ ദേവി സ്വർണ്ണ നാണയങ്ങൾ പൊഴിയ്ക്കുന്നതാവണം. ചിത്രത്തിൽ ആനകളുണ്ടെങ്കിൽ അതും നല്ലത്. ഇതുമൂലം വീട്ടിൽ എപ്പോഴും സന്തോഷവും ഐശ്വര്യവും ഉണ്ടാകും. 

6 /6

വീടിന്‍റെ വടക്ക് കിഴക്ക് ദിശയിലാണ് അടുക്കളയെങ്കിൽ അടുക്കളയുടെ വടക്ക് കിഴക്ക് മൂലയിൽ വെള്ളം നിറച്ച വൃത്തിയുള്ള പാത്രം എപ്പോഴും സൂക്ഷിക്കുക. നിങ്ങൾ അത് മാറ്റുമ്പോഴെല്ലാം, അത് കളയാതെ പകരം വസ്ത്രങ്ങൾ കഴുകാനും ചെടികൾ നനയ്ക്കാനും മറ്റും ഉപയോഗിക്കുക. ഇത് വീട്ടിൽ പണത്തിന്‍റെ വരവ് നിലനിർത്തുന്നു.   

You May Like

Sponsored by Taboola