Red Meat: റെഡ് മീറ്റ് പതിവായി കഴിക്കാറുണ്ടോ? ഈ രോഗം കാത്തിരിക്കുന്നു!

റെഡ് മീറ്റ് അമിതമായി കഴിക്കുന്നവരിൽ പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

  • Aug 25, 2024, 21:44 PM IST
1 /5

റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് ഹൃദ്രോഗം, കാൻസർ എന്നിവ പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. റെഡ് മീറ്റിന് പകരം കഴിക്കാവുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

2 /5

ചീര, കെയ്ൽ തുടങ്ങിയ ഇലക്കറികളും റാഡിഷ്, കാരറ്റ ്തുടങ്ങിയ പച്ചക്കറികളും വിറ്റാമിൻ ബി, ഇരുമ്പ് എന്നിവ ലഭിക്കാൻ മികച്ചതാണ്. ഇവയിലെ മഗ്നീഷ്യം പ്രമേഹത്തെ തടയാൻ സഹായിക്കുന്നു.

3 /5

പയറു വർഗങ്ങളിൽ ഇരുമ്പ്, പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ മികച്ചതാണ്.

4 /5

വെള്ളക്കടല നാരുകൾ, പ്രോട്ടീൻ, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ്. ഇവയിൽ ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

5 /5

ആരോഗ്യകരമായ കൊഴുപ്പിൻറെ മികച്ച ഉറവിടമാണ് അവോക്കാഡോ. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ പ്രമേഹത്തെ തടയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola