Mars Transit 2023: ചൊവ്വ മിഥുന രാശിയിലേക്ക്; 2023ൽ ഈ രാശിക്കാരുടെ സമ്പത്തിൽ വർധനവുണ്ടാകും

Mars Transit 2023: ചൊവ്വ ഗ്രഹം 2023ൽ മിഥുന രാശിയിലേക്ക് പ്രവേശിക്കും. മേടം, വൃശ്ചികം രാശികളുടെ അധിപനായാണ് ചൊവ്വ ​ഗ്രഹത്തെ കണക്കാക്കുന്നത്. 2023 മാർച്ച് 13 തിങ്കളാഴ്ച രാവിലെ 05:33ന് ചൊവ്വ മിഥുന രാശിയിൽ സംക്രമിക്കും. ഇടവ രാശിയിൽ നിന്നാണ് മിഥുന രാശിയിലേക്ക് നീങ്ങുന്നത്. ചൊവ്വ സംക്രമം എല്ലാ രാശികളെയും സ്വാധീനിക്കും. എന്നാൽ ഈ മൂന്ന് രാശികളിൽ ചൊവ്വയുടെ സംക്രമണം ​ഗുണം ചെയ്യും. ചൊവ്വയുടെ സ്വാധീനം മൂലം ധനലാഭവും തൊഴിലിൽ പുരോഗതിയും ലഭിക്കും.

 

1 /3

ഇടവം: ചൊവ്വ സംക്രമം കാലയളവിൽ ഈ രാശിക്കാർക്ക് ധനലാഭം ഉണ്ടാകും. ബിസിനസിൽ ലാഭം വർധിക്കും. മുടങ്ങിയ പണം തിരികെ ലഭിക്കും.   

2 /3

കന്നി: 2023ലെ ചൊവ്വ സംക്രമണം തൊഴിൽ, ബിസിനസ് മേഖലകളിൽ പുരോഗതി നൽകും. പുതിയ ജോലി അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റം ഉണ്ടാകും.  

3 /3

തുലാം: ചൊവ്വയുടെ രാശിമാറ്റം നടക്കുന്ന കാലയളവിൽ ഭാ​ഗ്യം നിങ്ങൾക്കൊപ്പമുണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. മതപരവും മംഗളകരവുമായ ചടങ്ങുകളിൽ പങ്കെടുക്കും. ബിസിനസുമായി ബന്ധപ്പെട്ട് നടത്തുന്ന വിദേശയാത്രകൾ ഫലപ്രദമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola