Jupiter transit 2024: ഏപ്രിൽ 30ന് രാത്രി 12.59 കഴിഞ്ഞാൽ ഈ രാശിക്കാരുടെ ജീവിതം വേറെ ലെവൽ! പണം കുമിഞ്ഞുകൂടും!

ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. ഓരോ ​ഗ്രഹങ്ങളുടെയും രാശിമാറ്റം ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകുമ്പോൾ മറ്റ് ചില രാശിക്കാർക്ക് മോശം ഫലങ്ങളാകും ഇതിലൂടെ ലഭിക്കുക.

 

Jupiter transit 2024 lucky zodiac signs: ചില ഗ്രഹങ്ങളുടെ സംക്രമണം വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ മേടരാശിയിലുള്ള വ്യാഴം മെയ് 1ന് ഇടവം രാശിയിലേക്ക് നീങ്ങും. 

1 /6

ഒരു വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് വ്യാഴത്തിന് രാശിമാറ്റം സംഭവിക്കുക. മെയ് 1ന് രാശി മാറുന്ന വ്യാഴം 2025 മെയ് 14 വരെ ഇടവം രാശിയിലായിരിക്കും. മെയ് 14ന് വ്യാഴം ഇടവം രാശിയിൽ നിന്ന് മിഥുന രാശിയിലേക്ക് നീങ്ങും.   

2 /6

വ്യാഴം മേടരാശിയിൽ നിന്ന് മാറി ഏപ്രിൽ 30ന് രാത്രി 12:59ന് ഇടവം രാശിയിൽ പ്രവേശിക്കും. മെയ് മാസത്തിലെ വ്യാഴ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യം നൽകും. ജോലി, രാഷ്ട്രീയം, ബിസിനസ്സ് എന്നിവയിൽ ഈ രാശിക്കാർക്ക് വിജയം നേടാൻ കഴിയും. സമ്പത്തും വർദ്ധിക്കും.   

3 /6

ഭാഗ്യം, ജ്ഞാനം, ദാമ്പത്യ സുഖം എന്നിവയുടെ ഘടകമായ വ്യാഴം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. കുബേരൻ അവരുടെമേൽ അനുഗ്രഹം ചൊരിയുമെന്നും ഈ കൃപയാൽ ഇനി പറയുന്ന രാശിക്കാർ കൂടുതൽ പണം സമ്പാദിക്കുമെന്നും പറയാം. ഇവരുടെ ശാരീരിക ആരോഗ്യവും മെച്ചപ്പെടും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.   

4 /6

മേടം : വ്യാഴം ഇടവ രാശിയിലേയ്ക്ക് പ്രവേശിക്കുമ്പോഴും മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് ലഭിക്കുക. പുതിയ വരുമാന മാർഗ്ഗങ്ങൾ ഉടലെടുക്കും. ജീവിതത്തിൽ അതിശയകരമായ മാറ്റങ്ങൾ സംഭവിക്കും. ധാരാളം സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ വർഷം ബിസിനസുകാരെ സംബന്ധിച്ച് വളരെ മികച്ച സമയാണ്. ബിസിനസിലൂടെ കൂടുതൽ ലാഭം സ്വന്തമാക്കുക വഴി ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. ജീവിതത്തിൽ ഭൗതിക സുഖങ്ങൾ ആസ്വദിക്കും. പഴയ കടം വീട്ടാനുള്ള വഴി തെളിയും.   

5 /6

ചിങ്ങം : ചിങ്ങം രാശിക്കാർക്ക് വ്യാഴ സംക്രമം സമ്പത്ത് കൊണ്ടുവരും. പലപ്പോഴും ഈ രാശിക്കാർക്ക് അപ്രതീക്ഷിതമായി പണം ലഭിക്കും. വസ്തു വാങ്ങാനായി നടത്തുന്ന നിക്ഷേപം ഭാവിയിൽ വലിയ ലാഭം നൽകും. പ്രധാന ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പെടും. എന്നാൽ, ഈ രാശിക്കാർ അശ്രദ്ധമായി പണം ചെലവഴിക്കരുത്. അങ്ങനെ ചെയ്താൽ വായ്പ എടുക്കേണ്ടി വന്നേക്കാം. അതേസമയം, ബിസിനസ്സിൽ മികച്ച ലാഭം ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്ത് നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കും.   

6 /6

കർക്കടകം : വ്യാഴ സംക്രമം കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് സാമ്പത്തിക രംഗത്ത് മികച്ച പുരോഗതി കൈവരിക്കാൻ കഴിയും. വരുമാനം വർദ്ധിക്കും. ഓഫീസ് ജീവനക്കാർക്ക് ശമ്പള വർദ്ധനവിന് സാധ്യതയുണ്ട്. ശമ്പള വർദ്ധനവിനൊപ്പം ഒരു പുതിയ ജോലിയും ലഭ്യമായേക്കാം. വരുമാനം വർദ്ധിക്കും. കൈയെത്തും ദൂരത്ത് എന്ന് കരുതിയ പണം നിങ്ങൾക്ക് ലഭിക്കും. നിക്ഷേപകർക്ക് സങ്കൽപ്പിക്കാനാവാത്ത വിധത്തിലുള്ള ലാഭം ഉണ്ടാകും. പെട്ടെന്നുള്ള യാത്രകൾ പുതിയ അനുഭവങ്ങൾ നൽകും. 

You May Like

Sponsored by Taboola