Work from Home: വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ടതെന്തൊക്കെ?

1 /5

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ വീണ്ടും വർക്ക് ഫ്രം ഹോം ആരഭിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയങ്ങളിൽ ജോലിയോടൊപ്പം തന്നെ ആരോഗ്യം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അതിന് ചില വഴികൾ നോക്കാം

2 /5

ആരോഗ്യപൂർണമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിൽ പഴങ്ങൾ. പച്ചക്കറികൾ, പാൽ, തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തുക.

3 /5

വേനൽക്കാലമായതിനാൽ നിർജ്ജലീകരണം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. നിർജ്ജലീകരണമുണ്ടായാൽ പലവിധ  ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. അത്കൊണ്ട് തന്നെ ചായയും കാപ്പിയും ഒഴിവാക്കി ഫ്രൂട്ട് ജ്യുസും, ധാരാളവും വെള്ളവും കുടിയ്ക്കാൻ ശ്രദ്ധിക്കുക.

4 /5

സ്ഥിരമായി വ്യായാമം ചെയ്യുക. ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ വ്യായാമം അത്യാവശ്യമാണ്.

5 /5

ജോലിക്ക് പ്രാധാന്യം നല്കുന്നതിനോടൊപ്പം തന്നെ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന മറ്റ് പ്രവൃത്തികളും ചെയ്യാൻ ശ്രദ്ധിക്കുക. സിനിമ കാണാനും, സുഹൃത്തുക്കളുമായി സംസാരിക്കാനുമൊക്കെ സമയം കണ്ടെത്തുക. ശരീരാരോഗ്യത്തോടൊപ്പം തന്നെ മാനസികാരോഗ്യവും കാത്ത്സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

You May Like

Sponsored by Taboola