Sun Transit 2023: അടുത്ത 30 ദിവസം ഈ രാശിക്കാര്‍ക്ക് കഷ്ടകാലം, സൂര്യസംക്രമണം സൃഷ്ടിക്കും ദുരിതം

Sun Transit 2023: ജ്യോതിഷം അനുസരിച്ച്, ഓരോ ഗ്രഹവും നിശ്ചിത സമയത്ത് സംക്രമിക്കുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഓരോ 30 ദിവസത്തിലും  ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നു. 

ഈ മാസം നവംബർ 17 ന് സൂര്യൻ രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിച്ചു. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍റെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. സൂര്യൻ രാശി മാറുമ്പോൾ, അത് വ്യക്തിയെ എല്ലാതരത്തിലും ബാധിക്കും. സൂര്യന്‍റെ ഈ സംക്രമം ചില രാശിക്കാർക്ക് ശുഭകരമായിരിക്കുമ്പോൾ, ചില രാശിക്കാർ ഈ സമയത്ത് വളരെ ജാഗ്രതയോടെ മുന്നോട്ടു നീങ്ങേണ്ടിയിരിയ്ക്കുന്നു. സൂര്യന്‍റെ സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തില്‍ വലിയ നാശം സൃഷ്ടിക്കും. ആ മൂന്ന് 3 രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. 

1 /4

2 /4

മകരം രാശി (Capricorn Zodiac Sign)  ജ്യോതിഷ പ്രകാരം, സൂര്യന്‍റെ സംക്രമണം മകരം രാശിക്കാരുടെ പണമിടപാടുകളില്‍ വലിയ സ്വാധീനം ചെലുത്തും. ഈ കാലയളവിൽ, മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകും. കൂടാതെ, വ്യക്തി തന്‍റെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. മാനസിക പിരിമുറുക്കം ഉണ്ടാകും. മകരം രാശിക്കാർ ഒരു മാസത്തേക്ക് വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാന്‍ ശ്രദ്ധിക്കണം.  

3 /4

കുംഭം രാശി  (Aquarius Zodiac Sign)    നവംബർ 17 ന് സൂര്യൻ വൃശ്ചിക രാശിയിലേക്ക് സംക്രമിച്ചു. ഈ ഒരു സാഹചര്യത്തിൽ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഈ രാശിക്കാർക്ക് സൂര്യന്‍റെ ഈ സംക്രമണം നല്ലതല്ല എന്ന് പറയാം. ഈ രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ഇത് മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളിൽ നിന്ന് അകന്നു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ കാലയളവിൽ കൂടുതല്‍ ക്ഷമ പാലിയ്ക്കുക. എന്തെങ്കിലും പുതിയ ജോലി തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ, ഈ സമയം ശുഭമല്ല.  

4 /4

കന്നി   രാശി  (Virgo Zodiac Sign)  ജ്യോതിഷ പ്രകാരം, കന്നി രാശിക്കാർക്ക് ഈ സമയം നല്ലതല്ല. ഈ കാലയളവിൽ, ഒരു വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും ദാമ്പത്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത് മാത്രമല്ല, സാമ്പത്തിക ജീവിതത്തിലും പണവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. മാനസിക വിഭ്രാന്തി ഉണ്ടാകാം. തര്‍ക്കങ്ങളില്‍ നിന്ന്  വിട്ടുനിൽക്കുക.   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola