തൈറോയ്ഡിന് പരിഹാരം വീട്ടിൽ തന്നെയുണ്ട്; അറിഞ്ഞിരിക്കാം ഈ പ്രകൃതിദത്ത പരിഹാര മാർ​ഗങ്ങൾ

മരുന്നുകൾ കഴിക്കുന്നതിനൊപ്പം, ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും തൈറോയ്ഡ് രോ​ഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും.

  • Aug 27, 2022, 18:14 PM IST
1 /5

വെളിച്ചെണ്ണയിൽ കാണപ്പെടുന്ന മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ തൈറോയ്ഡ് ഗ്രന്ഥിയുടെ മികച്ച പ്രവർത്തനത്തിന് സഹായിക്കുന്നു.

2 /5

പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും ശരീരത്തിൽ വീക്കം ഉണ്ടാക്കും. അതിനാൽ പഞ്ചസാരയുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും ഉപഭോ​ഗം കുറയ്ക്കണം.

3 /5

വൈറ്റമിൻ ബി-12 സപ്ലിമെന്റ് കഴിക്കുന്നത് ഹൈപ്പോതൈറോയിഡിസം മൂലമുണ്ടാകുന്ന ചില അവസ്ഥകൾ പരിഹരിക്കാൻ സഹായിക്കും.

4 /5

തൈറോയ്ഡൈറ്റിസ്, ഹൈപ്പോതൈറോയിഡിസം എന്നിവയുള്ള പലരും, ഗോതമ്പും മറ്റ് ഗ്ലൂട്ടൺ അടങ്ങിയ വസ്തുക്കളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

5 /5

പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുടെ ഉചിതമായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. എൻഡോക്രൈൻ ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിനും വ്യയാമം സഹായിക്കുന്നു.  

You May Like

Sponsored by Taboola