Good Luck Tips: തലയിണയ്ക്കടിയിൽ ഇവ സൂക്ഷിക്കൂ, ഭാഗ്യത്തിന്‍റെ വാതില്‍ താനേ തുറക്കും!!

Good Luck Tips: ജീവിതത്തില്‍ വിജയം നേടുന്നതിന് അദ്ധ്വാനവും ഒപ്പം ഇത്തിരി ഭാഗ്യവും കൂടി വേണം എന്ന് പറയാറുണ്ട്. നമുക്കറിയാം, ചിലര്‍ പഠനത്തില്‍ ഏറെ മുന്‍പിലാണ് എങ്കിലും തൊഴില്‍ രംഗത്ത് അവര്‍ ഉദ്ദേശിച്ച വിജയം നേടുവാന്‍ സാധിച്ചു എന്ന് വരില്ല. ഇത് അവരുടെ പരിശ്രമത്തിന്‍റെ കുറവല്ല, ഭാഗ്യത്തിന്‍റെ കുറവാണ്.

അത്തരമൊരു ഘട്ടത്തില്‍ നിങ്ങളുടെ മയങ്ങിക്കിടക്കുന്ന ഭാഗ്യത്തെ പ്രകാശിപ്പിക്കാന്‍ എന്ത് ചെയ്യണം?  
ജ്യോതിഷത്തിൽ, അത്തരം നിരവധി നടപടികളെക്കുറിച്ച് പരാമർശമുണ്ട്. അത് ചെയ്യുന്നതിലൂടെ ദൗര്‍ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കാൻ തുടങ്ങുന്നു. ഈ പ്രതിവിധികൾ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്, വളരെ ലളിതമാണ്, വളരെ ഫലപ്രദമാണ്. ജോലി മുതൽ സാമ്പത്തിക, കുടുംബ പ്രശ്നങ്ങൾ വരെയുള്ള എല്ലാത്തരം പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടാൻ തുടങ്ങും. അത്തരം ചില നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം.... 

1 /5

മയിൽപ്പീലി ഉറങ്ങുമ്പോൾ നിങ്ങളുടെ തലയിണയ്ക്കടിയിൽ മയിൽപ്പീലി വയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. ഇതോടെ ജീവിതത്തിലെ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മാറുകയും സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്യാം.

2 /5

ഒരു രൂപ നാണയം ഉറങ്ങുമ്പോൾ തലയിണയ്ക്കടിയിൽ ഒരു രൂപ നാണയം സൂക്ഷിക്കുന്നത് ശാരീരികവും സാമ്പത്തികവുമായ നേട്ടങ്ങൾ നൽകുന്നു. കാലങ്ങളായി തുടരുന്ന രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നു, പണത്തിന്‍റെ കുറവും മാറുന്നു. 

3 /5

വെളുത്തുള്ളി ഉറങ്ങുന്നതിനുമുമ്പ്, തലയിണയ്ക്കടിയിൽ  വെളുത്തുള്ളി അല്ലികള്‍ വയ്ക്കുക, ഇത് നെഗറ്റീവ് എനർജി ഇല്ലാതാകുകയും പോസിറ്റീവ് എനർജി വ്യാപിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. അതേ സമയം, ഈ പ്രതിവിധിയിലൂടെ നാലാള്‍ ഉറക്കവും ലഭിക്കുന്നു. 

4 /5

മഞ്ഞൾ   നിങ്ങൾക്ക് ജോലി കിട്ടാതെ വരികയും ഇതുമൂലം വളരെ അസ്വസ്ഥ അനുഭവിയ്ക്കുകയും  ചെയ്യുന്ന സാഹചര്യമാണ് എങ്കില്‍ ഉറങ്ങുമ്പോൾ തലയിണയ്ക്കടിയിൽ മഞ്ഞൾപ്പൊടി വെച്ചാൽ ജോലി ലഭിക്കാനുള്ള അവസരവും ഉണ്ടാകുകയും പണമില്ലായ്മ ഇല്ലാതാകുകയും ചെയ്യും. . 

5 /5

തുളസി, ഏലക്ക തുളസിയുടെയും ഏലക്കായുടെയും പല പരിഹാരങ്ങളും ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. തുളസിയും പച്ച ഏലക്കായും തലയിണയ്ക്കടിയിൽ വച്ചാൽ നിങ്ങളുടെ ഉറങ്ങിക്കിടക്കുന്ന ഭാഗ്യം ഉണരും....   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola