Benefits Of Ghee: നെയ്യ് ദഹനത്തിന് മികച്ചത്... കഴിക്കേണ്ടതിങ്ങനെ

നെയ്യ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇത് ആൻറി ഓക്സിഡൻറ് ഗുണങ്ങളാൽ സമ്പന്നമാണ്. നെയ്യ് ദഹനത്തിന് മികച്ചതാണ്. ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം.

  • Sep 17, 2024, 20:52 PM IST
1 /6

ദഹന പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഇഞ്ചി ചായയിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. ഇത് ദഹനസംബന്ധമായ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും.

2 /6

അര ടീസ്പൂൺ മഞ്ഞൾപൊടി ചെറുചൂടുള്ള ഒരു ഗ്ലാസ് പാലിൽ ചേർത്ത് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് കുടിക്കുന്നത് കുടലിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.

3 /6

അര ടീസ്പൂൺ നെയ്യ് കാൽ ടീസ്പൂൺ അയമോദകത്തിനൊപ്പം ചേർത്ത് കഴിക്കുന്നത് വയറുവേദനയും ദഹനക്കേടും കുറയ്ക്കാൻ സഹായിക്കും.

4 /6

വേവിച്ച ചെറുപയറിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നത് ആരോഗ്യകരമായ ദഹനത്തിന് സഹായിക്കും.

5 /6

കാൽ ടീസ്പൂൺ കായവും അര ടീസ്പൂൺ നെയ്യും യോജിപ്പിച്ച് ഭക്ഷഷണത്തിന് മുൻപ് കഴിക്കുക. ഇത് ഗ്യാസ്, വയറുവീർക്കൽ, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ കുറയ്ക്കും.

6 /6

നെയ്യ് മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. ഗുണമേന്മയുള്ള നെയ്യ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola