പ്രമേഹം ഏറ്റവും ക്രൂരമായ രോഗമായാണ് കണക്കാക്കപ്പെടുന്നത്. കാരണം ചെറിയ അശ്രദ്ധ പോലും അപകടകരമായ സാഹചര്യത്തിലേയ്ക്ക് വഴിമാറും. പ്രമേഹം ഇപ്പോൾ ലോകമെമ്പാടും ഒരു പ്രധാന രോഗമായി ഉയർന്നുവരുന്നുണ്ട്.
Diabetes symptoms: പ്രമേഹം ഉണ്ടെങ്കിൽ നമ്മുടെ ശരീരം തന്നെ നമുക്ക് പല ലക്ഷണങ്ങളും കാണിച്ചു തരും. മുന്നറിയിപ്പായി ചില അടയാളങ്ങൾ നമ്മുടെ പാദങ്ങളിൽ കാണാം. അവ കൃത്യസമയത്ത് തിരിച്ചറിയണം, അല്ലാത്തപക്ഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുകയും നിങ്ങളുടെ അവസ്ഥ വഷളാകുകയും ചെയ്യും.
നിങ്ങളുടെ പാദങ്ങളിൽ എന്തെങ്കിലും വിചിത്രമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന നടത്തുക.
നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ഡയബറ്റിക് ന്യൂറോപ്പതി ഞരമ്പുകളെ തകരാറിലാക്കുന്നു. ഇത് കാലിൽ കടുത്ത വേദനയും വീക്കവും ഉണ്ടാക്കുന്നു. ചിലപ്പോൾ കാലുകൾ മരവിക്കുന്ന സാഹചര്യവും ഉണ്ടായേക്കാം.
പ്രമേഹം വന്നാൽ കാലിലെ നഖങ്ങളുടെ നിറം മാറും. സാധാരണയായി പിങ്ക് നിറത്തിലുള്ള നമ്മുടെ നഖങ്ങൾ പെട്ടെന്ന് കറുത്തതായി മാറുന്നു. അത് അലക്ഷ്യമായി എടുക്കരുത്, ഉടൻ തന്നെ രക്തപരിശോധന നടത്തുക.
നിങ്ങൾ പ്രമേഹബാധിതരാണെങ്കിൽ, നിങ്ങളുടെ പാദങ്ങളിലെ ചർമ്മം കഠിനമാകാൻ തുടങ്ങും. ചിലപ്പോഴെല്ലാം കൃത്യമായ അളവല്ലാത്ത ഷൂസ് ധരിക്കുന്നതിലൂടെയും ഇത് സംഭവിക്കാം. എന്നിരുന്നാലും, രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നത് നല്ലതാണ്.
അൾസർ ഉണ്ടാകുമ്പോൾ പാദങ്ങളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ചിലപ്പോൾ ചർമ്മം വിണ്ടുകീറാൻ തുടങ്ങും. രോഗം പരിധിക്കപ്പുറം വികസിച്ചെങ്കിൽ കാൽ മുറിച്ചുമാറ്റാൻ പോലും ഡോക്ടർ നിർബന്ധിതനായേക്കാം. അതുകൊണ്ട് തന്നെ ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ പരിശോധന നടത്തണം. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടുന്നത് ഉറപ്പാക്കുക. സീ മീഡിയ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല)