Chakka Jam LIVE: കർഷകർ രാജ്യവ്യാപകമായി ദേശീയ- സംസ്ഥാന പാതകൾ തടഞ്ഞു

1 /6

കാർഷിക നിയമങ്ങൾക്കെതിര കർഷകരുടെ വഴി തടയൽ സമരം (ചക്ക ജാം) ദേശീയ പാതകളിൽ സംഘടിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ്  'ചക്ക ജാം' എന്ന പേരിൽ രാജ്യമെമ്പാടുമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ഗതാഗതം തടഞ്ഞ് കർഷകർ പ്രതിഷേധിച്ചത്.

2 /6

കർഷക സമരത്തിന്റെ ഭാഗമായി കർഷകർ ആരംഭിച്ച 'ചക്ക ജാമിനെ' തുടർന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി ഷാഹിദി പാർക്കിൽ പ്രതിഷേധിച്ച സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി.

3 /6

കർഷക സമരത്തെ തുടർന്ന് നടത്തിയ ചക്ക ജാമ്മിന്റെ" ഭാഗമായി കാർഷിക നിയമങ്ങൾക്കെതിരെ യെലഹങ്ക പോലീസ് സ്റ്റേഷന് പുറത്ത് പ്രക്ഷോഭം നടത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.  

4 /6

ഇന്ന് കർഷക സമരത്തോടനുബന്ധിച്ച് രാജ്യത്തൊട്ടാകെ നടത്തുന്ന 'ചക്ക ജാമിന്റെ' ഭാഗമായി ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് ദേശീയപാതയിൽ സമരം നടത്തിയ പ്രതിഷേധക്കാരെ പൊലീസ് നീക്കി.

5 /6

ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെ കർഷക സമരത്തിന്റെ ഭാഗമായി നടത്തിയ 'ചക്ക ജാം' നെ തുടർന്ന് പഞ്ചാബിലും  കർഷകർ  റോഡുകൾ തടഞ്ഞു; ദില്ലി-അമൃത്സർ ദേശീയപാതയിലെ ഗോൾഡൻ ഗേറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ.

6 /6

കർഷക സമരത്തിന്റെ ഭാഗമായി ഇന്ന് സംഘടിപ്പിച്ച  'ചക്ക ജാം' പിന്തുടർന്ന് ലുധിയാന - ഫിറോസ്പൂർ ഹൈവേയിൽ വൻ ജനാവലി ഒത്ത് ചേർന്നു. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ്  'ചക്ക ജാം' എന്ന പേരിൽ രാജ്യമെമ്പാടുമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ഗതാഗതം തടഞ്ഞ് കർഷകർ പ്രതിഷേധിച്ചത്.  

You May Like

Sponsored by Taboola