Mercury Transit: ബുധന്റെ രാശിമാറ്റം: ഈ മൂന്ന് രാശിക്കാർക്ക് ഇത് ദുരിത കാലം

ഓ​ഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1.55ന് ബുധൻ കന്നി രാശിയിലേക്ക് പ്രവേസിക്കുകയാണ്. ജ്യോതിഷ പ്രകാരം ഈ രാശിമാറ്റം ഓരോ രാശികൾക്കും അനുകൂലവും പ്രതികൂലവുമായിട്ടുള്ള നേട്ടങ്ങൾ നൽകുന്നു. ബുധന്റെ രാശിമാറ്റം സംഭവിക്കുന്ന ഈ കാലയളവ് മൂന്ന് രാശിക്കാർക്ക് വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാലമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാമ് ബുധന്റെ രാശിമാറ്റം ദോഷം ചെയ്യുകയെന്ന് അറിയാം... 

 

1 /3

മേടം: മേടം രാശിക്കാർക്ക് ഈ സമയം അനുകൂലമല്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. കുട്ടികളുടെ മനസ്സ് പഠനത്തിൽ നിന്ന് അകന്നുപോകുന്നത് നിങ്ങളുടെ സമ്മർദ്ദം വർധിപ്പിക്കും. കുട്ടികൾ മോശം സഹവാസത്തിൽ ഏർപ്പെടാനും സാധ്യതയുണ്ട്. കഴിയുന്നതും ഈ സമയത്ത് കുട്ടികൾക്ക് കൂടുതൽ സമയം നൽകുകയും വായന ശീലം വളർത്തിയെടുക്കുകയും ചെയ്യുക.  

2 /3

തുലാം: തുലാം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വരുമാനത്തേക്കാൾ ചെലവുകൾ കൂടാനും പലയിടത്തും അനാവശ്യ ചെലവുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ ആരോഗ്യനിലയിൽ ശ്രദ്ധ വേണം. കോടതി കേസുകളിലും ഇടപെടേണ്ടതായി വന്നേക്കും.  

3 /3

കുംഭം: ബുധൻ കന്നി രാശിയിലേക്ക് പ്രവേശിക്കുന്നതോടെ കുംഭം രാശിക്കാരുടെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. ആരോഗ്യ കാര്യത്തിൽ നല്ലത് പോലെ ശ്രദ്ധിക്കുക. ഈ കാലയളവിൽ നിങ്ങൾക്ക് അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധിക്കുകയും വാഹനത്തിന്റെ വേഗത നിയന്ത്രിക്കുകയും ചെയ്യുക. മറ്റുള്ളവരുമായുള്ള അനാവശ്യ വഴക്കുകൾ ഒഴിവാക്കുക. സൗമ്യത പുലർത്താൻ ശ്രമിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola