How To Control Diabetes: നമുക്ക് ചുറ്റുമുള്ള പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ഇത്തരക്കാർ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ കഴിയില്ല. ഇതേ തുടർന്ന് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ തുടങ്ങും.
രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാക്കാൻ പ്രമേഹരോഗികൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കണം. പ്രമേഹ രോഗികളുടെ ആരോഗ്യത്തിന് ദോഷകരമായ ചില പച്ചക്കറികളും അത്തരം ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെടുന്നു. പ്രമേഹ രോഗികൾ ഏതൊക്കെ പച്ചക്കറികൾ കഴിക്കരുത് എന്ന് നോക്കാം.
ഉരുളക്കിഴങ്ങ് : പ്രമേഹ രോഗികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കണം. ഉരുളക്കിഴങ്ങിൽ അന്നജവും കാർബോഹൈഡ്രേറ്റും കൂടുതലായതിനാൽ പ്രമേഹ രോഗികൾ ഉരുളക്കിഴങ്ങ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കരുത്.
ഗ്രീൻ പീസ് : ഗ്രീൻ പീസിൽ കാർബോഹൈഡ്രേറ്റും അന്നജവും കൂടുതലാണ്. ഇത് പ്രമേഹത്തെയും ദഹനവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നു. അതിനാൽ പ്രമേഹ രോഗികൾ ഗ്രീൻ പീസ് കഴിക്കുന്നത് ഒഴിവാക്കണം.
ചോളം : ചോളം ധാരാളം ഗുണങ്ങൾ അടങ്ങിയ ഭക്ഷണ പദാർത്ഥമാണെങ്കിലും പ്രമേഹ രോഗികൾക്ക് ഇത് നല്ലതല്ല. അരക്കപ്പ് ചോളത്തിൽ പോലും 21 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോഗികൾ ഇത് കഴിക്കുന്നത് ഒഴിവാക്കണം.
കരിമ്പ് : കരിമ്പിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും പ്രമേഹ രോഗികളുടെ ആരോഗ്യത്തിന് ഇത് നല്ലതല്ല. കാർബോഹൈഡ്രേറ്റ് വലിയ അളവിൽ അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം.
മധുരക്കിഴങ്ങ് : മധുരക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റും ബീറ്റാ കരോട്ടിനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രുചിയിൽ മധുരമുണ്ടെങ്കിലും പ്രമേഹ രോഗികൾ ഇത് ഒഴിവാക്കണം.