Kiwi Benefits: ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം, രോ​ഗപ്രതിരോധ ശേഷി കൂട്ടാം; കിവി പഴത്തിന്റെ ​ഗുണങ്ങൾ

പോഷക ​ഗുണങ്ങൾ നിരവധിയുള്ള പഴമാണ് കിവി. ശരീരത്തിൽ ആന്റി ഓക്സിഡന്റായി പ്രവർത്തിക്കുന്ന വിറ്റാമിൻ സി ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതാണ് കിവി പഴം. കിവിയിൽ പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.

 

1 /5

ശരീരത്തിൽ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ഉള്ള സസ്യ സംയുക്തങ്ങളുടെ ഉറവിടമാണ് കിവി. കരോട്ടിനോയിഡുകൾ അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.  

2 /5

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് കിവി. ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ഹൃദ്രോഗസാധ്യത ഘടകങ്ങൾ കുറയ്ക്കാൻ കിവി സഹായിക്കുമെന്നാണ് റിപ്പോർട്ട്.    

3 /5

കിവിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. മൂന്നിലൊന്ന് ലയിക്കുന്നതും മൂന്നിൽ രണ്ട് ലയിക്കാത്തതുമായ നാരുകളുമാണുള്ളത്. ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയാരോഗ്യത്തിനും സഹായിക്കും. ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളെ പിന്തുണയ്ക്കാൻ സഹായിക്കും.  

4 /5

കിവിയിലെ വിറ്റാമിൻ സി രോഗപ്രതിരോധ പ്രവർത്തനത്തിന് സഹായകമാണ്.  

5 /5

ഗ്ലൈസെമിക് ഇൻഡക്സ് കിവിയിൽ കുറവാണ്. ഇത് പ്രമേഹമുള്ളവർക്ക് നല്ലതാണ്. അഡിപ്പോജെനെസിസ് നിയന്ത്രിക്കാൻ സഹായിക്കും. അതുവഴി പ്രമേഹത്തെ തടയാനും സാധിക്കും.  

You May Like

Sponsored by Taboola