ആൽക്കലൈൻ ഡയറ്റ്- അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾക്ക് പകരം അസിഡിക് അല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ ആൽക്കലൈൻ ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കുന്നു. അസിഡിക് ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.
ഏത്തപ്പഴം ആൽക്കലൈൻ ഭക്ഷണമാണ്. പൊട്ടാസ്യം സ്റ്റിക്കുകൾ എന്നും അറിയപ്പെടുന്ന ഏത്തപ്പഴം നാരുകളുടെ മികച്ച ഉറവിടം കൂടിയാണ്. ഇത് ദഹന ക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു.
വെള്ളരിക്ക ആസിഡുകളെ പെട്ടെന്ന് നിർവീര്യമാക്കാനും ദഹനത്തെ സഹായിക്കാനും കഴിവുള്ളവയാണ്. വിറ്റാമിൻ കെ, സി, വിവിധ ബി വിറ്റാമിനുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളരിക്ക. വെള്ളരിയിൽ കലോറി കുറവാണ്. ആന്റിഓക്സിഡന്റ് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഭക്ഷണത്തിൽ വെള്ളരിക്കാ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും തുടങ്ങി വിവിധ തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകും.
ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ആൽക്കലൈൻ ധാതുക്കൾ ശരീരത്തിൽ ആൽക്കലൈസിംഗ് ഇഫക്റ്റുകൾ ഉണ്ടാക്കുന്നു. അവയിലെ സിട്രിക് ആസിഡ് സ്വാഭാവിക അവസ്ഥയിൽ ഉയർന്ന അസിഡിറ്റി ഉള്ളതാണ്, എന്നാൽ കാൽസ്യം, ഇരുമ്പ്, വിറ്റാമിനുകൾ എ, സി, ബി കോംപ്ലക്സ്, പെക്റ്റിൻ ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ നല്ല ഉറവിടമാണ് നാരങ്ങ.
മികച്ച ആൽക്കലൈൻ ഭക്ഷണങ്ങളിൽ ഒന്നാണ് ബീറ്റ്റൂട്ട് ഇലകൾ. ബീറ്റ്റൂട്ട് ഇലകൾ പൊതുവേ ഭക്ഷണത്തിന് ഉപയോഗിക്കാറില്ല. എന്നാൽ, ഇവയിൽ ഉയർന്ന ആൽക്കലൈൻ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് നന്നായി ദഹിപ്പിക്കാൻ സഹായിക്കുകയും പിത്തരസ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.
സോയാബീനിൽ നിന്നുള്ള ആൽക്കലൈൻ ഭക്ഷണമാണ് ടോഫു. തൈരിന് സമാനമായ ഉത്പന്നമാണ് ടോഫു. ഇതിൽ കലോറി കുറവാണ്. എന്നാൽ, പ്രോട്ടീന്റെയും ഇരുമ്പിന്റെയും മികച്ച ഉറവിടമാണ് ടോഫു.