2021 Tata Safari ഇന്ത്യയിലെത്തി; വില 14.69 ലക്ഷം രൂപ മുതൽ 21.45 ലക്ഷം രൂപ വരെ

1 /4

Tata Motors 2021 ടാറ്റ സഫാരി എസ്‌യുവി ഇന്ത്യയിലെത്തി. വാഹനപ്രേമികൾ ആകാംക്ഷപൂർവം കാത്തിരുന്ന വണ്ടിയാണ് 2021 ടാറ്റ സഫാരി. ഇതിന്റെ വില തുടങ്ങുന്നത് 14.69 ലക്ഷം രൂപയിലാണ്. ഇതിന്റെ പ്രത്യേക വേരിയന്റായ അഡ്വെചർ പെർസോനയുടെ വില 20.20 ലക്ഷം രൂപയാണ്.  ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റ സഫാരി കാറുകൾ തിരിച്ച് കൊണ്ടുവരുമെന്ന് 2020 ലെ ഓട്ടോ എക്സ്പോയുടെ സമയത്താണ് അറിയിച്ചത്. റിപ്പബ്ലിക്ക് ദിനത്തിലാണ് വാഹനത്തിന്റെ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്.

2 /4

ടാറ്റ സഫാരിയ്ക്ക് 9 വേരിയന്റുകളിലാണ് ലഭിക്കുന്നത്. ഇതിൽ 6 സീറ്റുളവയും 7 സീറ്റുകൾ ഉള്ളവയും ഉൾപ്പെടും. പുതിയ ഇംപാക്റ്റ് 2.0 ഡിസൈൻ ഫിലോസഫി ഉപയോഗിച്ചാണ് ഈ എസ്‌യുവി നിർമ്മിച്ചിരിക്കുന്നത്.

3 /4

ടാറ്റയുടെ ഐ‌ആർ‌എ കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഉപയോഗിച്ച് 8.8 ഇഞ്ച് ഡിസ്പ്ലെയുള്ള ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, വോയ്‌സ് തിരിച്ചറിയനുള്ള സൗകര്യങ്ങൾ എന്നിവയും ഈ എസ്‌യുവിയിൽ ലഭ്യമാണ്.

4 /4

കാറിൽ ആകെ ആറ് എയർബാഗുകളാണ് ഉള്ളത്. ഇത് കൂടാതെ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റവും ഉണ്ട്. ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്‌ട്രിബ്യൂഷൻ (ഇബിഡി), ഓൾ ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം (ടിപിഎംഎസ്), റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഹിൽ ഡിസെന്റ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ചൈൽഡ് സീറ്റ് ISOFIX, റിയർ പാർക്കിംഗ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവയും കാറിന് സുരക്ഷയേകുന്നുണ്ട്.

You May Like

Sponsored by Taboola