Zara Rutherford: ചെറുവിമാനം ഒറ്റയ്ക്ക് പറത്തി ലോകം കറങ്ങുന്ന യുവതി; 19 കാരിക്ക് സൗദിയിൽ അവിസ്മരണീയ സ്വീകരണം

Zarar Rutherford: ഒരു ചെറുവിമാനത്തിൽ തനിയെ ലോകം ചുറ്റുന്ന പത്തൊമ്പത് വയസുകാരിയായ ബെൽജിയം സ്വദേശി സാറ റഥർഫോർഡ് കഴിഞ്ഞ ദിവസം റിയാദിലെത്തി. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 12:46 PM IST
  • ചെറുവിമാനത്തിൽ തനിയെ ലോകം ചുറ്റുന്ന പത്തൊമ്പത് വയസുകാരി കഴിഞ്ഞ ദിവസം റിയാദിലെത്തി
  • 52 രാജ്യങ്ങളിലൂടെയുള്ള യാത്രക്കിടെയാണ് സാറ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം എത്തിയത്
  • സൗദി ഏവിയേഷൻ ക്ലബ് കിടിലം വരവേൽപാണ് സാറയ്ക്ക് നൽകിയത്
Zara Rutherford: ചെറുവിമാനം ഒറ്റയ്ക്ക് പറത്തി ലോകം കറങ്ങുന്ന യുവതി; 19 കാരിക്ക് സൗദിയിൽ അവിസ്മരണീയ സ്വീകരണം

റിയാദ്: Zarar Rutherford: ഒരു ചെറുവിമാനത്തിൽ തനിയെ ലോകം ചുറ്റുന്ന പത്തൊമ്പത് വയസുകാരിയായ ബെൽജിയം സ്വദേശി സാറ റഥർഫോർഡ് കഴിഞ്ഞ ദിവസം റിയാദിലെത്തി. 

52 രാജ്യങ്ങളിലൂടെയുള്ള യാത്രക്കിടെയാണ് സാറ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം എത്തിയത്.  സൗദി ഏവിയേഷൻ ക്ലബ് കിടിലം വരവേൽപാണ് സാറയ്ക്ക് നൽകിയത്. 

Also Read: Dubai Driving Licence: ഗോൾഡൻ വിസയുണ്ടോ? ദുബായിൽ ഡ്രൈവിംഗ് ലൈസൻസിന് ക്ലാസ് വേണ്ട

യാത്രക്കിടെ വിമാനം ലാൻഡ് ചെയ്യുന്ന സ്റ്റോപ്പിങ് പോയിന്റുകളിലൊന്നാണ് റിയാദ്. എഞ്ചിനീയറിംഗ്, ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതശാസ്ത്രം എന്നിവയിൽ സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും അവരിൽ വ്യോമയാന രംഗത്തോടുള്ള താത്പര്യം വർധിപ്പിക്കുകയുമാണ് സാറയുടെ ഈ ഏകാന്ത യാത്രയുടെ ലക്ഷ്യം.

52 രാജ്യങ്ങളിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 32,000 കിലോമീറ്റർ ദൂരമാണ് സാറ മൊത്തം പറക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ യാത്ര സാറ 2021 ആഗസ്റ്റിൽ പടിഞ്ഞാറൻ ബെൽജിയത്തില്‍ നിന്നാണ് ആരംഭിച്ചത്.  

Also Read: Astrology: ഇതാണ് ലോകത്തിലെ കോടീശ്വരന്മാരുടെ രാശികൾ! നിങ്ങളുടെ രാശി ഇതിലുണ്ടോ? 

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഭാരം കുറഞ്ഞ ചെറിയ വിമാനങ്ങളിലൊന്നായ ഷാർക്ക് അൾട്രാലൈറ്റിലാണ് യാത്ര വിമാനമാണ് സാറ ഈ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഒറ്റ എൻജിനും രണ്ട് സീറ്റുകളും ലൈറ്റ് വിങും ഉള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ഈ ലൈറ്റ് എയർക്രാഫ്റ്റാന്റെ പേര് ഷാർക്ക് അൾട്രാലൈറ്റ് എന്നാണ്. 

ഇത് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. 2020 ആഗസ്റ്റ് 18 നാണ് യു.എസ് ഫെഡറൽ ഏവിയേഷൻ അസ്‍മിനിസ്ട്രേഷനിൽ നിന്നും സാറ പ്രത്യേക ഫ്ലൈറ്റ് ലൈസൻസ് സ്വന്തമാക്കിയത്. 

Also Read: Viral Video| മറ്റൊരു സ്ത്രീക്കൊപ്പം തൻറെ ഭർത്താവ്: കൈ തിരിച്ചൊടിച്ചു ഭാര്യ ഞെട്ടിക്കുന്ന Video

ഈ യാത്രയിൽ സാറ വിജയിച്ചാൽ ഒറ്റക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഗിന്നസ് ബുക്കിൽ ഇടം നേടാൻ കഴിയും. 
യുഎഇയിൽ നിന്നാണ് സാറ യാത്ര ആരംഭിച്ചത്. 

Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..!

റിയാദ് വിമാനത്താവളത്തിൽ സാറയെ സ്വീകരിക്കാൻ സൗദിയിലെ ബെൽജിയം അംബാസഡർ ഡൊമിനിക് മൈനറും റിയാദ് വിമാനത്താവള കമ്പനിയിലെയും സൗദി ഏവിയേഷൻ ക്ലബിലെയും നിരവധി ഉദ്യോഗസ്ഥരും എത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News