UAE: Covid മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസമെന്ന എന്ന ഖ്യാതിയോടെ UAE. രാജ്യം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ന് 277 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ 3,30,693 പരിശോധനകളില്‍ നിന്നാണ് 277 പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. ആരോഗ്യ പ്രതിരോധ മന്ത്രാലയം ( Ministry of Health and Prevention) ഈ വിവരം പുറത്തുവിട്ടത്.
കൂടാതെ, ചികിത്സയിലായിരുന്ന 329 പേര് ഇന്ന് രോഗമുക്തയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നത് വലിയ നേട്ടമാണ്.
0.2% ആണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാള്‍ 2 % കുറവാണിത്.
Also Read: Dubai: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ദുബായ്
കോവിഡ് വ്യാപനം തടയുന്നതിനായി വാക്സിനേഷന് ഊര്‍ജ്ജിതമായി നടപ്പാക്കിയിരുന്നു. വാക്സിന് സ്വീകരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം രോഗികളുടെ എണ്ണം കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 91% പേര്‍ക്കും ഇതിനോടകം കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,35,457 പേര്‍ക്ക് UAEയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,27,845 പേര് രോഗമുക്തരായി. 2,094 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,518 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...