UAE: ഉടൻ പിരിച്ചുവിടുമെന്ന് മനസിലാക്കിയ ജീവനക്കാരൻ കമ്പനി പണവുമായി മുങ്ങി; നടപടിയുമായി അബുദാബി കോടതി

UAE: തന്റെ സേവനം അധികം വൈകാതെ കമ്പനി അവസാനിപ്പിക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പബ്ലിക് റിലേഷന്‍സ് ക്ലര്‍ക്കായി ജോലി ചെയ്തിരുന്നയാൾ കമ്പനിയുടെ 4.57 ലക്ഷം ദിര്‍ഹവുമായി മുങ്ങിയത്

Written by - Zee Malayalam News Desk | Last Updated : Oct 13, 2022, 04:04 PM IST
  • കമ്പനി പണവുമായി മുങ്ങി ജീവനക്കാരൻ
  • നടപടിയുമായി അബുദാബി കോടതി
  • പബ്ലിക് റിലേഷന്‍സ് ക്ലര്‍ക്കായി ജോലി ചെയ്തിരുന്നയാളാണ് കമ്പനിയുടെ 4.57 ലക്ഷം ദിര്‍ഹവുമായി മുങ്ങിയത്
UAE: ഉടൻ പിരിച്ചുവിടുമെന്ന് മനസിലാക്കിയ ജീവനക്കാരൻ കമ്പനി പണവുമായി മുങ്ങി; നടപടിയുമായി അബുദാബി കോടതി

അബുദാബി: UAE: പിരിച്ചുവിടുമെന്ന് മനസിലായപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങിയ ജീവനക്കാരനെതിരെ കടുത്ത നടപടിയുമായി അബുദാബി കോടതി. തട്ടിയെടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കണമെന്ന് ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേഷന്‍ ക്ലെയിംസ് കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍സ് ക്ലര്‍ക്കായി ജോലി ചെയ്തിരുന്നയാളാണ് കമ്പനിയുടെ 4.57 ലക്ഷം ദിര്‍ഹവുമായി മുങ്ങിയത്.

Also Read: ക്ലബിൽ കണ്ട യുവാവിനൊപ്പം വീട്ടിലെത്തി പണവും സ്വർണവും തട്ടിയെടുത്ത യുവതിക്ക് കിട്ടി തടവുശിക്ഷ

തന്റെ സേവനം അധികം വൈകാതെ തന്നെ കമ്പനി അവസാനിപ്പിക്കുമെന്ന് മാനേജ്‍മെന്റില്‍ നിന്ന് ജീവനക്കാരന് സൂചന കിട്ടിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ പബ്ലിക് റിലേഷന്‍സ് വിഭാഗം ക്ലര്‍ക്ക് ആയിരുന്ന ഇയാൾ ചില ബിസിനസ് ഇടപാടുകള്‍ക്കായി ഏല്‍പ്പിച്ച പണവുമായി  കടന്നുകളഞ്ഞത്. ഇയാൾ കമ്പനിയില്‍ നിന്നും പണം കൈപ്പറ്റിയതിന്റെ രേഖകള്‍ മാനേജ്‍മെന്റ് കോടതിയില്‍ ഹാജരാക്കി. കമ്പനിയുടെ ബിസിനസ് ഇടപാടുകള്‍ക്കായി ഈ പണം ചെലവഴിച്ചതിന്റെ ഒരു രേഖയും ഇയാള്‍ അക്കൗണ്ട്സ് വിഭാഗത്തിന് നൽകിയില്ല.

Also Read: മൂർഖൻ പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

 

പ്രതിയായ ഇയാൾ കേസിന്റെ വിചാരണാ ഘട്ടത്തിൽ ഒരിക്കൽ പോലും അബുദാബി കോടതിയിൽ ഹാജരായില്ല. കമ്പനി സമര്‍പ്പിച്ച വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാണ് നിയമവിരുദ്ധമായി കൈക്കലാക്കിയ പണം ജീവനക്കാരന്‍ തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.  മാത്രമല്ല നിയമനടപടികള്‍ക്ക് കമ്പനിക്ക് ചെലവായ തുകയും ഇയാള്‍ നല്‍കണമെന്നും കോടതി ഉത്തരവിറാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News