ആരോഗ്യമേഖലയ്ക്കായി ഡിജിറ്റൽ ഹെൽത്ത്കെയര്‍ ഇക്കോസിസ്റ്റം നടപ്പാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ അവദ് സെഗായർ അൽകെത്ബി. ദുബായിലെ ആശുപത്രികളിൽ ഓൺലൈനായും നേരിട്ടും പരിശോധനകൾ നടത്തുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
ഔട്ട്പേഷ്യന്‍റ് ക്ലിനിക്കുകൾ, ഡയഗ്നോസ്റ്റിക്ക്സ് സെന്ററുകൾ, ഫാർമസികൾ എന്നിവിടങ്ങളിലായിരിക്കും പരിശോധന. ആരോഗ്യ മേഖലയിലെ ഡിജിറ്റൽ സേവനമെന്നോണം കഴിഞ്ഞ വർഷം ജൂണില്‍ റാസെഡ് എന്ന പേരിൽ ഓൺലൈൻ സംവിധാനം അവതരിപ്പിച്ചിരുന്നു.
നേരിട്ടുള്ള പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും ഓൺലൈൻ പരിശോധനകൾ സാധ്യമായ മേഖലകളിൽ ഡിജിറ്റൽ രീതിയായിരിക്കും നടപ്പാക്കുക. ആരോഗ്യമേഖലയിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും, സമയ ലാഭത്തിനും ഒരു ഡിജിറ്റൽ ഹെൽത്ത് കെയർ ഇക്കോസിസ്റ്റം സൃഷ്ടിക്കുകയാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്റ്റർ ജനറൽ അവദ് സെഗായർ അൽകെത്ബി പറഞ്ഞു.
കോവിഡ് പാൻഡെമിക്ക് സമയത്താണ് ഈ സംവിധാനം നടപ്പാക്കിയത്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കൂടുതൽ സൗകര്യങ്ങൾക്കും വേണ്ടി ഡിജിറ്റൽ സംവിധാനം മുന്നോട്ട് കൊണ്ടുവരാൻ താൽപര്യമുണ്ടെന്ന് ഡി.എച്ച്.എയിലെ ഹെൽത്ത് റെഗുലേഷന്‍ സെക്റ്റർ സി.ഇ.ഒ ഡോക്ടർ മർവാൻ അല്‍മുല്ല പറഞ്ഞു.
Also Read: അടുത്തിരുന്നതും പെൺകുട്ടിയെ പിടിച്ച് ചുംബിച്ച് കുരങ്ങ്..! വീഡിയോ വൈറൽ
ഇതുവരെ 1938 ഹെൽത്ത് കെയർ സെന്‍റെറുകളിൽ ഓൺലൈന്‍ പരിശോധനകൾ നടന്നും. ഇതിനു വേണ്ടി 2583 മണിക്കുർ ഫീൽഡ് വർക്കിനു വേണ്ടിയും മാറ്റിവച്ചിരുന്നു. എന്നാൽ ഇപ്പോള്‍ അറുന്നൂറ്റി നാൽപ്പത്തി അഞ്ച് മണിക്കൂറിൽ പൂർത്തിയാക്കിയെന്ന് അൽമുല്ല പറഞ്ഞു. 2021 ൽ മെഡിക്കൽ കേൻ ഡി.എച്ച്.എ 9368 പരിശോധനകൾ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...