അബുദാബി: UAEലെ മറ്റ് എമറേറ്റിൽ നിന്ന് അബുദാബിയിലേക്ക് പ്രവവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി Abu Dhabi Emergency, Crisis and Disasters Committee. 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാത്രമാണ് അബുദാബിയിലേക്ക് പ്രവേശിക്കാൻ സാധിക്കുക. ഇന്ന് മുതലാണ് പുതിയ നിയമം നിലിവിൽ വന്നിരിക്കുന്നത്.
The Abu Dhabi Emergency, Crisis and Disasters Committee has updated procedures to enter Abu Dhabi from within the country, effective from Sunday, 17 January, as part of the proactive efforts and precautionary measures to contain and eliminate the spread of Covid-19. pic.twitter.com/MIkfqUEDZg
— مكتب أبوظبي الإعلامي (@admediaoffice) January 16, 2021
ALSO READ: Vaccine എടുത്താൽ ക്വാറന്റൈൻ വേണ്ട; യുഎഇയിൽ പുതിയ കോവിഡ് ചട്ടം
നേരത്തെ 72 മണിക്കൂർ മുമ്പ് പരിശോധന നടത്തിയതിന്റെ പരിശോധന സർട്ടിഫിക്കേറ്റ് കാണിച്ചാൽ മതിയായിരുന്നു. എന്നാൽ ഇന്ന് മുതൽ അത് 48 മണിക്കൂറാക്കി ചുരുക്കിയിരിക്കുകയാണ് അബുദാബി (Abu Dhabi) മന്ത്രാലയം. നാല് ദിവസം വരെയുള്ള അബുദാബി സന്ദർശനത്തിനാണ് എത്തുന്നതെങ്കിൽ നാലാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തണം. അതെപോലെ എട്ട് ദിവസത്തെ സന്ദർശത്തിനെത്തുന്നവർ നാലാം ദിവസും അതോടൊപ്പം എട്ടാം ദിനത്തിലും കോവിഡ് പരിശോധന നടത്തണമെന്നാണ് പുതിയ നിയമം.
ALSO READ: Covid-19: സ്കൂള്‍ ബസുകളില്‍ ഇനി 50ശതമാനം വിദ്യാര്‍ഥികള്‍ മാത്രം
The procedures apply to all UAE residents, except those vaccinated in the national vaccination programmes and volunteers in Phase III vaccine clinical trials whose status is active (letter ‘E’ or gold star) on the Alhosn app.
— مكتب أبوظبي الإعلامي (@admediaoffice) January 16, 2021
പുതിയ നിയമപ്രകാരം ടെസ്റ്റ് എടുക്കാത്തവർക്കെതിരെ പിഴ ഈടാക്കുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മറ്റി അറിയിച്ചു. യുഎഇയിൽ (UAE) താമസിക്കുന്ന എല്ലാവർക്കും പുതിയ നിയമം ബാധകമാണെന്ന് മന്ത്രാലം അറിയിച്ചു. എന്നാൽ യുഎഇയിലെ കോവിഡ് വാക്സിനേഷൻ എടുത്തവർക്കും മൂന്നാംഘട്ട കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തവർക്കും ഈ നിയമം ബാധകമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...