Kuwait Fire: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളികളും; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

Kuwait Fire Accident: കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 12, 2024, 08:51 PM IST
  • കുവൈറ്റിലെ മങ്കെഫിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
  • മരിച്ചവരിൽ 11 മലയാളികളും ഉൾപ്പെടുന്നുവെന്നാണ് സൂചന
Kuwait Fire: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളികളും; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക്  ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. കുവൈറ്റിലെ മങ്കെഫിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ALSO READ: കുവൈത്തിലെ വന്‍ തീപിടുത്തം; മരിച്ചവരില്‍ 11പേർ മലയാളികള്‍

മരിച്ചവരിൽ 11 മലയാളികളും ഉൾപ്പെടുന്നുവെന്നാണ് സൂചന. മലയാളി പ്രവാസിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. 195 പേര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

മരിച്ച 49 പേരിൽ 21 പേരെയാണ് തിരിച്ചറിയാൻ സാധിച്ചത്. ഇതിൽ 11 പേർ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ്, സ്റ്റീഫന്‍ എബ്രഹാം, അനില്‍ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികൾ എന്ന് തിരിച്ചറിഞ്ഞു.

ALSO READ: കുവൈറ്റിൽ ഫ്ലാറ്റില്‍ തീപിടിത്തം; മരിച്ചവരിൽ മലയാളികളും, മരണസംഖ്യ ഉയരുന്നു

മങ്കെഫ് ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റാണ് ഇത്. പുലർച്ചെ നാല് മണിയോടെയാണ് ഇവിടെ തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ അടുക്കളയിൽ നിന്നാണ് തീപടർന്നതെന്നാണ് റിപ്പോർട്ട്. ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവേ ഒരാൾ മരിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News