Kuwait: കുവൈത്തിൽ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് കായികാധ്യാപകന് പരിക്ക്

കുവൈത്തിലെ സ്‌കൂളില്‍ അധ്യാപകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കായികാധ്യാപകന് കുത്തേറ്റു. ജഹ്‌റയിലെ ഹരിത ബിന്‍ ശരഖ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.  ഒരു ക്ലാസില്‍ പകരം കയറുന്നതിനെ ചൊല്ലി ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് തുടക്കമായത്.

Written by - Zee Malayalam News Desk | Last Updated : Oct 25, 2022, 02:08 PM IST
  • സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് കായികാധ്യാപകന് പരിക്ക്
  • ജഹ്‌റയിലെ ഹരിത ബിന്‍ ശരഖ പ്രൈമറി സ്‌കൂളിലാണ് സംഭവം
Kuwait: കുവൈത്തിൽ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് കായികാധ്യാപകന് പരിക്ക്

കുവൈത്ത്: കുവൈത്തിലെ സ്‌കൂളില്‍ അധ്യാപകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കായികാധ്യാപകന് കുത്തേറ്റു. ജഹ്‌റയിലെ ഹരിത ബിന്‍ ശരഖ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.  ഒരു ക്ലാസില്‍ പകരം കയറുന്നതിനെ ചൊല്ലി ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് തുടക്കമായത്.

Also Read: ഭാഗിക സൂര്യഗ്രഹണം: കുവൈത്തിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

 

രണ്ട് അധ്യാപകർ തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഇടപെടുകയും. തര്‍ക്കം അവസാനിപ്പിച്ച സ്‌കൂള്‍ അധികൃതര്‍ രണ്ടുപേരോടും സത്യവാങ്മൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സത്യവാങ്മൂലം എഴുതുന്നതിനിടെ അപ്രതീക്ഷിതമായി ഒരു അധ്യാപകന്‍ സഹപ്രവര്‍ത്തകനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അധ്യാപകന്‍ സഹപ്രവര്‍ത്തകനെ മൂന്ന് തവണയാണ് കുത്തിയത്.  ഇത് കണ്ടു നിന്ന ഡയറക്ടര്‍ ഉച്ചത്തില്‍ നിലവിളിച്ചതോടെ മറ്റ് അധ്യാപകര്‍ ഓടിക്കൂടുകയും. കുത്തേറ്റ അധ്യാപകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

Also Read: മുയൽ നീന്തുന്ന മനോഹര ദൃശ്യം, വീഡിയോ കണ്ടാൽ ഞെട്ടും..! 

കുത്തേറ്റ അധ്യാപകന്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അധ്യാപകന്റെ പരിക്ക് ഗുരുതരമാണെന്നും ആഴത്തിലുള്ള കുത്താണ് അദ്ദേഹത്തിന് ഏറ്റതെന്നുമാണ് റിപ്പോർട്ട്. സംഭവത്തില്‍ പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News