മറൈൻ ടൂറിസം മേഖലയില്‍ വനിതകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി സൗദി

യാന്‍ബു ദി ബോര്‍ഡര്‍ ട്രയിനിങ്ങ് ഗാര്‍ഡ് പദ്ധതി സൗദി സര്‍ക്കാരും റിയാദ എന്ന സംഘടനയും സംയുക്തമായാണ് പ്രവർത്തികമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 20, 2022, 01:53 PM IST
  • മറൈൻ ടൂറിസം മേഖലയില്‍ വനിതകളെ പ്രോത്സാഹിപ്പിക്കാൻ സൗദി
  • ചെങ്കടലിലും അറേബ്യന്‍ ഗള്‍ഫിലും വനിതകള്‍ക്ക് ടൂറിസം ബിസിനസ് നടത്തുന്നതിന് കളമൊരുക്കുന്ന പദ്ധതിയാണിത്
മറൈൻ ടൂറിസം മേഖലയില്‍ വനിതകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി സൗദി

റിയാദ്: മറൈന്‍ ടൂറിസം മേഖലയില്‍ വനിതകളെ പ്രോത്സാഹിപ്പിക്കാന്‍ പുത്തൻ പദ്ധതിയുമായി സൗദി രംഗത്ത്. ചെങ്കടലിലും അറേബ്യന്‍ ഗള്‍ഫിലും വനിതകള്‍ക്ക് ടൂറിസം ബിസിനസ് നടത്തുന്നതിന് കളമൊരുക്കുന്ന പദ്ധതികളാണ് സൗദി അറേബ്യ ആവിഷ്‌ക്കരിക്കുന്നത്. ബോട്ടുകള്‍ വാങ്ങുക, ഇതുമായി ബന്ധപ്പെട്ട പരിശീലനത്തിന് സഹായിക്കുക എന്നിവയാണ് പ്രധാനമായും സര്‍ക്കാര്‍ പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്. യാന്‍ബു ദി ബോര്‍ഡര്‍ ട്രയിനിങ്ങ് ഗാര്‍ഡ് പദ്ധതി സൗദി സര്‍ക്കാരും റിയാദ എന്ന സംഘടനയും സംയുക്തമായാണ് പ്രവർത്തികമാക്കുന്നത്.

Also Read: മദ്യവില്‍പ്പനക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി യുഎഇ

നിരവധി സർക്കാർ വകുപ്പുകളുടെ പിന്തുണയോടെ യാൻബുവിലെ ബോർഡർ ട്രെയിനിംഗ് ഗാർഡ് പ്രോഗ്രാം അടുത്തിടെ പതിനൊന്നോളം വനിതകള്‍ക്ക് ഇതിനകം പദ്ധതിയിലൂടെ ബോട്ട് ഡ്രൈവിങ്ങ് ലൈസന്‍സ് ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ നൂറിലേറെ വനിതകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകുന്നത്. നൂറുശതമാനം സൗദി നിവാസികളായ വനിതകള്‍ക്കാണ് പദ്ധതിയില്‍ പരിശീലനം ലഭ്യമാക്കുന്നത്. മറൈന്‍ മേഖലയില്‍ അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സേവനങ്ങളുള്‍പ്പടെ നിരവധി പരിശീലന പരിപാടികളാണ് പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. 

Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

കൂടാതെ പത്ത് ദിവസത്തെ പ്രാക്റ്റിക്കല്‍ പരിശീലന പരിപാടിയും അഞ്ചുദിവസ തിയറി പരിശീലനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ബോട്ട് ഡ്രൈവിങ്ങ്, ഫിഷിങ്ങ്, മറൈന്‍ കേന്ദ്രീകൃത ബിസിനസിന്റെ സുരക്ഷ എന്നിവയുള്‍പ്പടെയുള്ള നിരവധി മേഖലകളിലാണ് പദ്ധതിയിലൂടെ പരിശീലനം നൽകുന്നത്. സൗദി വനിതകളെ ഏറ്റവും മികച്ച രീതിയില്‍ പ്രതിനിധീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന്  ലൈസന്‍സ് ലഭിച്ചവര്‍ അഭിപ്രായപ്പെട്ടത്.

UAE: 15 ലക്ഷം ഭക്ഷണപ്പൊതി ഇന്ത്യയിൽ വിതരണം ചെയ്ത് യുഎഇ

അബുദാബി: വൺ ബില്യൻ മീൽസ് പദ്ധതിയിലൂടെ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണ വിതരണം ചെയ്തതായി യുഎഇ. 4 ഉപഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ നിരാലംബർക്കും പോഷകാഹാരക്കുറവുള്ളവർക്കും നിർധനർക്കും ഭക്ഷണം എത്തിക്കുന്നതിനായി കഴിഞ്ഞ റമസാനിൽ യുഎഇ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണിത്. ഇന്ത്യയിൽ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യാസമില്ലാതെ 1,537,500 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.

Also Read: ദീപാവലിക്ക് മുമ്പ് ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ, ഇനി രണ്ടര വർഷത്തേക്ക് ധനമഴ 

ഇവിടങ്ങളിലെ 75,000 കുടുംബങ്ങൾക്ക് ആഴ്ചകളോളം പാചകം ചെയ്ത ഭക്ഷണം എത്തിച്ചിരുന്നു. പാക്കിസ്ഥാനിൽ 10 ലക്ഷം ഭക്ഷണ പൊതികൾ നൽകി. കൂടാതെ താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഖസക്കിസ്ഥാൻ, ഫിലിപ്പീൻസ്, കംബോഡിയ എന്നീ രാജ്യങ്ങളിലുള്ളവർക്കും ഭക്ഷണം എത്തിച്ചു. 7 ഏഷ്യൻ രാജ്യങ്ങളിലായി 25 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻ‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News