കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി സൗദി

കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എല്ലാ നയതന്ത്ര വാണിജ്യ ബന്ധങ്ങളും മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ച സസൗദി കൂടുതല്‍ കടുത്ത നടപടികളിലേക്ക്നീങ്ങുകയാണ്.

Last Updated : Aug 7, 2018, 06:17 PM IST
 കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി സൗദി

സൗദി: കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എല്ലാ നയതന്ത്ര വാണിജ്യ ബന്ധങ്ങളും മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ച സസൗദി കൂടുതല്‍ കടുത്ത നടപടികളിലേക്ക്നീങ്ങുകയാണ്.

ഇതിനോടകം തന്നെ കനേഡിയന്‍ അംബാസഡറെ പുറത്താക്കുകയും തങ്ങളുടെ പ്രതിനിധിയെ കാനഡയില്‍ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്ത സൗദി ടൊറന്റോയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി അറിയിച്ചു. അടുത്ത തിങ്കാളാഴ്ച മുതലാണ് ഇത് നിലവില്‍ വരിക. ടിക്കറ്റുകള്‍ റദ്ദു ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കില്ലെന്നും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും സൗദി അറിയിച്ചു. 

അതുകൂടാതെ, കാനഡയില്‍ പഠിക്കുന്ന ആയിരക്കണക്കിന് സൗദി വിദ്യാര്‍ഥികളെ മറ്റുരാജ്യങ്ങളിലേക്ക് മാറ്റാനും പദ്ധതിയുണ്ട്.

സൗദിയില്‍ അറസ്റ്റിലായ വനിതാ ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന കനേഡിയന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

കാനഡയുടെ നടപടി തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലാണെന്നും ഇതിന് ആരെയും അനുവദിക്കില്ലെന്നുമാണ് സൗദിയുടെ നിലപാട്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ നിലപാട് കാനഡ തുടരുക തന്നെ ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍റ് അറിയിച്ചു.

 

 

Trending News