റിയാദ്: നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങളുമായി സൗദി അറേബ്യ. ഇതിനായി രാജ്യത്ത് നാല് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ ആരംഭിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഓരോ പ്രദേശത്തിന്റെയും നേട്ടങ്ങളെ ആശ്രയിച്ചാണ് മേഖലകൾ ആരംഭിച്ചിരിക്കുന്നത്.
ഇതിൽ ലോജിസ്റ്റിക്‌സ്, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങി രാജ്യത്തിന്റെ മറ്റ് മുൻഗണനാ മേഖലകൾ ഉൾപ്പെടുന്നു. റിയാദ്, ജീസാൻ, റാസൽ ഖൈർ, ജിദ്ദയുടെ വടക്കുഭാഗത്തുള്ള കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന 4 സാമ്പത്തിക മേഖലകളിൽ വിദേശികൾക്ക് അവരുടെ കമ്പനികളുടെ ഉടമസ്ഥാവകാശയം ലഭിക്കും.
ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും വ്യവസായങ്ങൾ സ്വദേശിവത്ക്കരിക്കുന്നതിനും വലിയ അവസരങ്ങൾ നൽകും. സൗദി വ്യവസായ സമൂഹത്തിന്റെ വികസനത്തിന് വിപുലമായ മേഖലകൾ തുറക്കുമെന്നും കിരീടാവകാശി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...