സൗദി ബിൻ ലാദൻ ഗ്രൂപ്പിനുള്ള വിലക്ക്നീക്കിയതായി റിപ്പോർട്ട്

Last Updated : May 6, 2016, 05:10 PM IST
സൗദി ബിൻ ലാദൻ ഗ്രൂപ്പിനുള്ള  വിലക്ക്നീക്കിയതായി റിപ്പോർട്ട്

പ്രമുഖ നിര്‍മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന്  പുതിയ കരാറുകള്‍ നല്‍കുന്നതിന് സൗദി ഭരണകൂടം ഏര്‍പെടുത്തിയ നിരോധം നീക്കിയതായി റിപ്പോര്‍ട്ട് .കമ്പനിക്ക് കീഴിലെ രണ്ടു ലക്ഷത്തോളം തൊളിലാളികള്‍ക്കും പുതിയ തീരുമാനം ആശ്വാസം നൽകും.കഴിഞ്ഞ സെപ്തംബറില്‍ മക്കയില്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ തകര്‍ന്നുവീണ് 107 പേര്‍ മരിക്കാനിടയായതിനെത്തുടര്‍ന്ന് പുതിയ പദ്ധതികളുടെ നിര്‍മ്മാണമേറ്റെടുക്കുന്നതിന് സൗദി സര്‍ക്കാര്‍ കമ്പനിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.ഈ വിലക്കാണ്  ഇപ്പോൾ നീക്കിയതായി അറിയുന്നത് .

എണ്ണവിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പതിനായിരത്തോളം തൊഴിലാളികള്‍ക്ക് തൊഴിൽ നഷ്ട്ടപ്പെടുകയും പലരെയും കമ്പനി നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.അതിനിടെയാണ് കൂനിന്മേൽ കുരുവെന്ന വണ്ണം സൌദി ഭരണകൂടത്തിന്റെ വിലക്ക് കൂടി വന്നത് .കഴിഞ്ഞ ദിവസങ്ങളിൽ കമ്പനി ഓഫിസുകള്‍ക്ക് മുന്നില്‍ വേതനം കിട്ടാത്ത തൊഴിലാളികള്‍ പലയിടത്തും അക്രമാസക്തരാവുകയും മക്കയിൽ പത്തോളം കമ്പനി ബസുകൾ കത്തിക്കുകയും പലർക്കും പരിക്കേൽകുകയും ചെയ്തിരുന്നു .കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായത്തോടെ മലയാളികളുള്‍പ്പെടെ പ്രവാസികളും സ്വദേശികളും കടുത്ത പ്രതിസന്ധിയിലായിരുന്നു . ഉന്നത തസ്തികയിലുള്ളവരടക്കം 77000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. ജിദ്ദയില്‍ അക്രമാസക്തരായ തൊഴിലാളികള്‍ ഓഫിസിലെത്തിഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചു. ബഹളത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച മാനേജറുടെ കാറിടിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു .

സ്വദേശികളെ പിരിച്ചു വിടരുതെന്ന് കമ്പനിയുമായി ധാരണയുണ്ടാക്കിയതായും തൊഴില്‍ മന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശ്നങ്ങള്‍ക്ക് ഉടൻ പരിഹാരമുണ്ടാവുമെന്നു കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ഡോ.മുഹര്‍റജ് ഹഖബാനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കമ്പനിക്കേര്‍പ്പെടുത്തിയ നിരോധം സൗദി സര്‍ക്കാര്‍ നീക്കിയതായ പ്രഖ്യാപനം വന്നത്.അതിനു പിന്നാലെയാണ് കമ്പനിക്കേര്‍പെടുത്തിയ നിരോധം സൗദി സര്‍ക്കാര്‍ നീക്കിയതായ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ആയിരക്കണക്കിന്തൊളിലാളികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതേ സമയം എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറി കടന്നാലേകമ്പനിയുടെ സാമ്പത്തിക സ്ഥിതി പൂർവ സ്ഥിതിയിലാവൂ എന്നാണ് സൂചന .ജോലി നഷ്ടപെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിനു തൊഴിലാളികൾക്ക് പുതിയ തീരുമാനം ആശ്വാസം പകരും

Trending News