വ്യാജ ഉൽപ്പനങ്ങൾ വിറ്റ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് നടപടി എടുത്തത്. വാണിജ്യ -വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ  സാമ്പത്തിക-സൈബർ ക്രൈം പ്രതിരോധ വകുപ്പുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് അക്കൗണ്ടുകൾ കണ്ടെത്തിയത്.

Written by - നിമിഷ ഹരീന്ദ്രബാബു | Edited by - Priyan RS | Last Updated : Jun 15, 2022, 05:09 PM IST
  • ഖത്തറിന്റെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച പന്ത്രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചത്.
  • വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന ഇൻസ്റ്റഗ്രാമിലെ പന്ത്രണ്ട് അക്കൗണ്ടുകൾ പിടികൂടിയെന്ന വിവരം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിലൂടെയാണ് പുറത്ത് വിട്ടത്.
  • ഉപഭോക്തൃ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട 2008ലെ നിയമം നമ്പർ ആറിൻറെ ലംഘമാണ് ഇത്തരം നടപടികളെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വ്യാജ ഉൽപ്പനങ്ങൾ വിറ്റ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ. 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെയാണ് ഖത്തർ നടപടി എടുത്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ സഹകരണത്തോടെയാണ് നടപടി. ഖത്തറിന്റെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച  പന്ത്രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചത്.

രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് നടപടി എടുത്തത്. വാണിജ്യ -വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ  സാമ്പത്തിക-സൈബർ ക്രൈം പ്രതിരോധ വകുപ്പുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് അക്കൗണ്ടുകൾ കണ്ടെത്തിയത്. വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന ഇൻസ്റ്റഗ്രാമിലെ പന്ത്രണ്ട് അക്കൗണ്ടുകൾ പിടികൂടിയെന്ന വിവരം  ഖത്തർ  ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിലൂടെയാണ് പുറത്ത് വിട്ടത്.

Read Also: UAE Covid19 Update:കോവിഡ്: യുഎഇയിൽ മാസ്ക് നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ പിഴ

ഉപഭോക്തൃ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട 2008ലെ നിയമം നമ്പർ ആറിൻറെ ലംഘമാണ് ഇത്തരം നടപടികളെന്ന് ഖത്തർ  ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ ജനങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമവ്യവസ്ഥകൾ പാലിക്കണമെന്നും അവകാശങ്ങളെ ലംഘിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് ശിക്ഷാർഹമാണെന്നും അധിക‍തർ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News