70 ലക്ഷം പേർ എത്തിയേക്കും: ലോകകപ്പിനുള്ള തയ്യാറെടുപ്പുമായി ഖത്തര്‍ വിമാനത്താവളം

ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ എയർട്രാൻസ്‌പോർട്ട് വകുപ്പിന്റെ റിപ്പോർട്ടിലാണ് യാത്രക്കാരുടെ എണ്ണം വിശദമാക്കിയിരിക്കുന്നത്. ലോകകപ്പിനെത്തുന്നവർ ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളിലാണ് എത്തുന്നത്. 

Written by - നിമിഷ ഹരീന്ദ്രബാബു | Edited by - Priyan RS | Last Updated : Jun 14, 2022, 05:45 PM IST
  • ലോകകപ്പിനെത്തുന്നവർ ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളിലാണ് എത്തുന്നത്.
  • റിപ്പോർട്ട് പ്രകാരം ഇരു വിമാനത്താവളങ്ങളിലുമായി ഏകദേശം 28,000 യാത്രാ, ചാർട്ടേഡ് വിമാനങ്ങൾ എത്തുമെന്നാണ് കണക്കുകൂട്ടൽ.
  • ഇതേ തുടർന്ന് അറൈവൽ, ഡിപ്പാർച്ചർ ഗേറ്റുകൾക്ക മുൻപിൽ ട്രയൽ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
70 ലക്ഷം പേർ എത്തിയേക്കും: ലോകകപ്പിനുള്ള തയ്യാറെടുപ്പുമായി ഖത്തര്‍ വിമാനത്താവളം

ദോഹ: ഫിഫ ലോകകപ്പ് സമയത്ത് ഖത്തർ വിമാനത്താവളങ്ങളിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ എണ്ണം 70 ലക്ഷത്തിലധികമാകുമെന്ന് റിപ്പോർട്ട്. നവംബർ-ഡിസംബർ മാസങ്ങളിൽ രാജ്യത്തേക്ക് എത്തുന്നവർ, രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവർ, ട്രാൻസിറ്റ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്താണ് 70 ലക്ഷം എന്ന റിപ്പോർട്ട്. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ എയർട്രാൻസ്‌പോർട്ട് വകുപ്പിന്റെ റിപ്പോർട്ടിലാണ് യാത്രക്കാരുടെ എണ്ണം വിശദമാക്കിയിരിക്കുന്നത്. ലോകകപ്പിനെത്തുന്നവർ ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളിലാണ് എത്തുന്നത്. 

റിപ്പോർട്ട് പ്രകാരം ഇരു വിമാനത്താവളങ്ങളിലുമായി ഏകദേശം 28,000 യാത്രാ, ചാർട്ടേഡ് വിമാനങ്ങൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. ലോകകപ്പിനെത്തുന്നവർ ഉൾപ്പെടെ ഈ വർഷം രാജ്യത്തെ വിമാനത്താവളങ്ങളിൽ 3.4 കോടി യാത്രക്കാരെത്തുമെന്നാണ് പ്രതീക്ഷ.25 ശതമാനം രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതും കോവിഡ് പ്രതിസന്ധികളിൽ നിന്ന് രാജ്യാന്തര വ്യോമ ഗതാഗതത്തിന്റെ സാവധാനമുള്ള മുക്തിയും വിവിധ രാജ്യങ്ങളിലെ യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതുമെന്നാം പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതെസമയം ലോകകപ്പിനായി എത്തുന്ന സന്ദർശകരെ സുരക്ഷിതമാക്കുന്നതിനായി ഹമദ് രാജ്യാന്തര വിമാനത്താവളം തയ്യാറായി. 

Read Also: Eid Al Adha 2022: ബലി പെരുന്നാളിന് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷണ നടപടികൾ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച പരീക്ഷണ നടപടികൾ ഇന്ന് സമാപിക്കും. ഇതേ തുടർന്ന് അറൈവൽ, ഡിപ്പാർച്ചർ ഗേറ്റുകൾക്ക മുൻപിൽ ട്രയൽ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 6 വരെയാണ് ട്രയൽ നടക്കുന്നത്. ഈ സമയങ്ങളിൽ ഹ്രസ്വകാല പാർക്കിങ്ങിൽ യാത്രക്കാരുമായെത്തുന്ന വാഹനങ്ങൾക്ക് രണ്ട് മണിക്കൂർ സൗജന്യ പാർക്കിങ് അനുവദിക്കും. ട്രയൽ സമയങ്ങളിൽ ലിമോസിനുകൾ, മൗസലാത്തിൻറെ കർവ ടാക്സികൾ, ഖത്തർ എയർവേയ്സിന്റെ ഫസ്റ്റ് , ബിസിനസ് ക്ലാസ്സ് യാത്രക്കാരുമായെത്തുന്ന അംഗീകൃത വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News