Quaker Oats: അമേരിക്കന്‍ കമ്പനിയായ ക്വാക്കര്‍ ബ്രാന്‍ഡിന്‍റെ ഓട്സ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ക്വാക്കര്‍ ബ്രാന്‍ഡിന്‍റെ നിരവധി ബാച്ചിൽ ഇറങ്ങിയ ഓട്‌സ് ഉല്‍പന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെയാണ് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.
Also Read: Ayushman Bharat: മിഡില്‍ ക്ലാസിനും ലഭിക്കുമോ ഇൻഷുറൻസ് പരിരക്ഷ? ആയുഷ്മാൻ പദ്ധതിയിൽ വരുന്നു വന്‍ മാറ്റങ്ങള്‍!!
ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊണല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ക്വാക്കര്‍ ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചതായുള്ള യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍റെ അറിയിപ്പിനെ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പ്.
Also Read: Shani in Kumbh 2024: ശനി ദേവൻ കൃപ വര്‍ഷിക്കും! 2024ൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!!
സാൽമൊണല്ല ഒരു രോഗകാരിയായ ബാക്ടീരിയയാണ്, ഇത് ഭക്ഷ്യവിഷബാധയ്ക്കും വയറിളക്കത്തിനും ഓക്കാനത്തിനും പുറമേ കഠിനമായ വയറുവേദനയ്ക്കും കാരണമാകുന്നു.
2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്തംബര്‍ 1 അല്ലെങ്കില്‍ ഒക്ടോബര്‍ ഒന്ന് വരെ കാലാവധിയുള്ള ക്വാക്കര്‍ ഓട്‌സ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത് അടക്കം വാണിജ്യ, വ്യവസായ മന്ത്രാലയവുമായി ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം ഇതിനോടകം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.