Oman: Covid വ്യാപനം രൂക്ഷമാവുന്നു, ഒമാനില്‍ വീണ്ടും രാത്രികാല നിയന്ത്രണം വരുന്നു

കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ   ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 1, 2021, 10:22 PM IST
  • കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു.
  • രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
  • മാര്‍ച്ച് നാലിന് നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നും മാര്‍ച്ച് 20 വരെ ഇത് തുടരുമെന്നും സുപ്രീം കമ്മറ്റി (Supreme Committee) അറിയിച്ചു.
Oman: Covid വ്യാപനം രൂക്ഷമാവുന്നു,  ഒമാനില്‍  വീണ്ടും രാത്രികാല നിയന്ത്രണം വരുന്നു

Muscat: കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ   ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു.

ഒമാനില്‍   (Oman)രാത്രി 8  മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് നാലിന് നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നും മാര്‍ച്ച് 20 വരെ ഇത്  തുടരുമെന്നും സുപ്രീം കമ്മറ്റി  (Supreme Committee) അറിയിച്ചു.  റെസ്‌റ്റോറന്‍റ് , കഫേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹോം ഡെലിവറി എന്നിവയ്ക്കും വിലക്ക് ബാധകമാണ്.  

മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി മാത്രമാകും ക്ലാസുകള്‍ ഉണ്ടാകുകയെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.  അതേസമയം പെട്രോള്‍ സ്‌റ്റേഷന്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.   

Covid-19 വ്യാപനത്തെ ചെറുക്കുന്നതിനും   ജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണ്  ഈ  നടപടികൾ സ്വീകരിച്ചിരിയ്ക്കുന്നത് എന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു,  

അതേസമയം  ജനിതക മാറ്റം  സംഭവിച്ച കൊറോണ വൈറസ്  (Corona Virus strain) ഇതിനോടകം ഒമാനിലും സ്ഥിരീകരിച്ചിരിയ്ക്കുകയാണ്.

തങ്ങളുടെ കുടുംബങ്ങളെ, പ്രത്യേകിച്ച് പ്രായമായവരുടേയും,  കുട്ടികളുടെയും   വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകളുടെയും  സുരക്ഷയ്ക്ക്   നിർബന്ധിത പ്രതിരോധ നടപടികൾ പാലിക്കണമെന്ന് സുപ്രീം കമ്മറ്റി  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Also read: Saudi Arabia ൽ, നാട്ടിൽ നിന്ന് വന്ന് Quarantine കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ബസ് അപകടത്തിൽ പെട്ട് രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

ഒമാനില്‍ 312 പുതിയ കോവിഡ്‌  കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്‌.  ഇതുവരെ   141,808 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.  കഴിഞ്ഞ 24 മണിക്കൂറില്‍   226 പേര്‍ക്ക് രോഗം ഭേദമായി.  132,685 പേരാണ് രോഗമുക്തി നേടിയത്.  1,577 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News