Riyadh : Saudi Arabia ലെ തായിഫിനടുത്ത് ബസ് അപകടത്തിൽ പെട്ട് രണ്ട് മലയാളി നഴ്സുമാർ മരിച്ചു. നാട്ടിൽ നിന്നെത്തി Quarantine കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. Kollam ആയുർ സ്വദേശിനി സുബി, Kottayam വൈക്കം സ്വദേശിനി അഖില എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരെ കൂടാതെ West Bengal സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചു. സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് മലയാളികൾക്കും പരിക്ക്.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. നാട്ടിൽ നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞിരുന്ന എട്ടു പേരടങ്ങുന്ന സംഘത്തെ റിയാദിൽ ജിദ്ദയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികളും മൂന്ന് തമിഴ്നാട് സ്വദേശികളും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: Saudi KMCC യുടെ രണ്ട് കോടിരൂപയുടെ ആനുകൂല്യ വിതരണം ഇന്ന്
മാർച്ച് മൂന്നിന് ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലിക്ക് പ്രവേശിക്കേണ്ടായിരുന്നു. അവിടേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പൂർണമായ തകർന്ന വാഹനത്തിൽ നിന്ന് വെട്ടി പൊളിച്ചാണ് അതിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
പരിക്കേറ്റ അഞ്ച് പേരെ തായ്ഫിലെ രണ്ട് ആശുപത്രികളായി പ്രവേശിപ്പിച്ചിട്ടുണ്ട്. നാൻസി. പ്രിയങ്ക എന്നിവാരാണ് യാത്ര സംഘത്തിലുണ്ടായിരുന്ന പരിക്കേറ്റ മറ്റ് രണ്ട് മലയാളികൾ. മരിച്ച് മൂന്നു പേരുടെ മൃതദേഹം കോവിഡ് പരിശോനയ്ക്കും പോസ്റ്റു മോർട്ടത്തിനും മറ്റ് നടപടികൾക്കും ശേഷം നാട്ടിലേക്ക് അയക്കുന്ന കാര്യം തീരുമാനം ആകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...