Thiruvananthapuram : വിദേശത്തേക്ക് നോര്‍ക്ക റൂട്ട്‌സ് (NORKA Roots) വഴി നടത്തുന്ന റിക്രൂട്ടമെന്റുകളില്‍ നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമെ അപേക്ഷകള്‍ സ്വീകരിക്കുന്നുള്ളുവെന്ന് NORKA CEO അറിയിച്ചു. ഖത്തറിലെ (Qatar) സ്കൂളിലേക്ക് നോർക്ക് വഴിയുള്ള റിക്രൂട്ട്മെന്റിന് വ്യാജ വിലാസങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടക്കുന്ന അധ്യാപക-അനധ്യാപക നിയമങ്ങളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി ചില വ്യാജ വെബ്‌സൈറ്റ് വിലാസങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് നോർക്ക റൂട്ട്സ് സിഇഒ അറിയിപ്പ് ഇറക്കിയിരിക്കുന്നത്. സംഭവത്തിനെതിരെ നിയമനടപടി സ്വീകരിക്കുനമെന്ന് നോർക്ക അറിയിച്ചു.
AlSO READ : Saudi: സൗദിയിലെത്തുന്ന പ്രവാസികളുടെ ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ ഇളവ്
നോർക്ക റൂട്ടിസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org എന്ന മേൽവിലാസത്തിൽ പ്രവേശിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെയുള്ള വെബ്‌സൈറ്റുകളിലോ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലിങ്കുകളിലോ സ്വന്തം വിശദാംശങ്ങളും അപേക്ഷകളും സമര്‍പ്പിച്ച് വഞ്ചിതരാവാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്.
ALSO READ : UAE: ജോലി നഷ്‌ടപ്പെട്ട പ്രവാസികള്‍ക്ക് ആറുമാസം വരെ തങ്ങാം, Visa നിയമ പരിഷ്ക്കാരം ഉടന്‍
നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റുകള്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനോ ഇന്റര്‍വ്യൂ നടത്തുന്നതിനോ ഏതെങ്കിലും തരത്തിലെ ഫീസ് ഇടാക്കുന്നതിനോ മറ്റൊരു ഏജന്‍സിയെയും നോര്‍ക്ക ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിഇഒ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...