വിദേശത്ത് നിരവധി തൊഴിലാവസരങ്ങൾ; വിദേശികൾക്ക്‌ വിസ ഇളവ്

UK Job recritment: നിര്‍മ്മാണ മേഖലയില്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി വിസാ നിയമങ്ങളിലും യുകെ ഇളവാണ് നൽകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 11:38 PM IST
  • ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍ പ്രകാരമാണ് നിര്‍മ്മാണ മേഖലയിലെ തസ്തികകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
  • ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ മാര്‍ച്ച് മുതല്‍ തുടങ്ങിയിരുന്നു.
വിദേശത്ത് നിരവധി തൊഴിലാവസരങ്ങൾ; വിദേശികൾക്ക്‌ വിസ ഇളവ്

ലണ്ടന്‍: വിദേശത്ത് ജോലി അന്വേഷിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇതാ ഒരു വമ്പൻ അവസരം. ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് നിര്‍മ്മാണ മേഖലയില്‍ നിരവധി അവസരങ്ങള്‍. നിര്‍മ്മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് ബ്രിട്ടന്‍ വിദേശ വിദഗ്ധരായ തൊഴിലാളികളെ തേടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച അവസരമാണിത്. നിര്‍മ്മാണ മേഖലയില്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി വിസാ നിയമങ്ങളിലും യുകെ ഇളവാണ് നൽകുന്നത്.

ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍ പ്രകാരമാണ് നിര്‍മ്മാണ മേഖലയിലെ തസ്തികകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ മാര്‍ച്ച് മുതല്‍ തുടങ്ങിയിരുന്നു. ഇതോടെ വിദേശികള്‍ക്ക് ബ്രിട്ടനിലെ നിര്‍മ്മാണ മേഖലയിലേക്ക് വിസ ഇളവുകളുടെ സഹായത്തോടെ എത്താനാകും. ബ്രിക് ലെയര്‍മാര്‍, മാസണ്‍സ്, റൂഫര്‍മാര്‍, കാര്‍പെന്റര്‍, സ്ലേറ്റേഴ്സ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ തൊഴിലുകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News