Dubai: എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരന് ദുബൈയിൽ പത്ത് ലക്ഷം സമ്മാനം

എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി. 2021 ജനുവരിയിൽ ദുബായ് ഡ്യൂട്ടി ഫ്രീ പ്രതിവാര നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ സമ്മാനമടിച്ച ബംഗലൂരു സ്വദേശി അമിത് സറഫിനെ തേടിയാണ് വീണ്ടും ഭാഗ്യത്തിന്‍റെ കടാക്ഷമെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 04:48 PM IST
  • എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി
  • ഇക്കുറിയും ഡിഡിഎഫ് പ്രതിവാര നറുക്കെടുപ്പില്‍ തന്നെയാണ് സറഫിന് സമ്മാനമടിച്ചിരിക്കുന്നത്
Dubai: എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരന് ദുബൈയിൽ പത്ത് ലക്ഷം സമ്മാനം

അബുദാബി: എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി. 2021 ജനുവരിയിൽ ദുബായ് ഡ്യൂട്ടി ഫ്രീ പ്രതിവാര നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ സമ്മാനമടിച്ച ബംഗലൂരു സ്വദേശി അമിത് സറഫിനെ തേടിയാണ് വീണ്ടും ഭാഗ്യത്തിന്‍റെ കടാക്ഷമെത്തിയത്. 

Also Read: കുവൈത്തിൽ വൻ ലഹരിവേട്ട

ഇക്കുറിയും ഡിഡിഎഫ് പ്രതിവാര നറുക്കെടുപ്പില്‍ തന്നെയാണ് സറഫിന് സമ്മാനമടിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത. ഇദ്ദേഹത്തിന് മെഴ്സിഡസ് ബെൻസ് എസ് 500 കാറാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. സ്റാഫ് 2016 മുതല്‍ സറഫ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നുവെന്നാണ് പറയുനന്ത. ഓണ്‍ലൈൻ ട്രേഡിംഗ് ബിസിനസ് നടത്തുന്ന സറഫ് നേരത്തെ എട്ടര കോടിയുടെ ലോട്ടറിയടിച്ച ശേഷം ബംഗലൂരുവില്‍ നിന്നും ദുബൈയിലേക്ക് താമസം മാറിയിരുന്നു. 

Also Read: Viral Video: സ്പോർട്ട്സ് ബൈക്കിൽ കമിതാക്കളുടെ റൊമാൻസ്..! വീഡിയോ വൈറൽ 

 

സറഫ് ഇക്കഴിഞ്ഞ മാസം 12 നാണ് ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ ടിക്കറ്റെടുക്കുന്നത്.  ആദ്യത്തെ ലോട്ടറി സമ്മാനമെത്തിയതോടെ തന്നെ താമസം ദുബൈയിലേക്ക് മാറ്റാൻ തീരുമാനിച്ചുവെന്നും ഭാവിജീവിതം ദുബൈയില്‍ തന്നെയാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ആ സമ്മാനം തന്നെ പ്രേരിപ്പിച്ചുവെന്നും ഇതാണ് ലോകത്തിലെ ഏറ്റവും യഥാര്‍ത്ഥമായ പ്രമോഷനുകളിലൊന്നെന്നും സറഫ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News